
രണ്ടും കൽപ്പിച്ചുതന്നെയാണ് കെ സുധാകരന്റെ നീക്കം. മത്സരിക്കണമെന്ന തീരുമാനത്തിൽ നിന്ന് തെല്ലൊരു മാറ്റം പോലുമില്ല. കോൺഗ്രസിൽ പ്രതിസന്ധിക്കുമേൽ പ്രതിസന്ധി രൂപപ്പെടുകയാണ്. ഇടതുമുന്നണിയുടെ പ്രചാരണം അത്യാവേശത്തോടെ മുന്നേറുമ്പോൾ കോൺഗ്രസിൽ ആകെയുള്ള സീറ്റുകളിൽ 55 എണ്ണത്തിൽ മാത്രമാണ് ഇതുവരെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ബാക്കിയുള്ള 37 സീറ്റുകളിൽ സ്ഥാനാർഥികൾ ആയിട്ടുമില്ല.
തർക്കങ്ങളും പിടിവലിയും കാരണമാണ് സ്ഥാനാർഥിനിർണയം വൈകുന്നത്. കെ. സുധാകരൻ തന്റെ തീരുമാനത്തിൽ നിന്ന് മാറാതെ കടുത്ത അതൃപ്തിയിൽ തന്നെയാണ്. തന്റെ നോമിനികളെ മണ്ഡലങ്ങളിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിനും സാധ്യതയുണ്ടെന്നാണ് സൂചനകൾ. ഉച്ചയോടെ മാധ്യമങ്ങളെ കണ്ട് അന്തിമ നിലപാട് വ്യക്തമാക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മിൽ പല പേരുകളെ ചൊല്ലിയും അഭിപ്രായ ഭിന്നതയുണ്ട്. ആദ്യ പട്ടികയിൽ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പിന് കൂടുതൽ പ്രാതിനിധ്യം ലഭിച്ചതിൽ പ്രതിപക്ഷ നേതാവ് അതൃപ്തനാകാതിരിക്കില്ലല്ലോ. പത്ത് വർഷമായി അധികാരത്തിലില്ലാത്ത ഒരു പാർട്ടിയായിരുന്നിട്ടും കൃത്യമായ ഒരു നിലപാടെ പ്ലാനിങോ നടത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. അപ്രതീക്ഷിതമായി പെട്ടന്നൊരുനാൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പോലെയാണ് കോൺഗ്രസിന്റെ നീക്കങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

