
തിരുവനന്തപുരം സെൻട്രൽ നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കലഹം രൂക്ഷമാകുന്നു. സീറ്റ് സിഎംപിക്ക് വിട്ടുനൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യമിട്ട് ഒരു വിഭാഗം നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് വിമതയോഗം ചേർന്നു.
Also read: ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കാനുള്ള തീരുമാനം ശരിയായ സമയത്ത് എടുക്കുമെന്ന് ട്രംപ്; റിപ്പോർട്ട്
കെപിസിസി ഭാരവാഹികളായ മണക്കാട് സുരേഷ്, ശരചന്ദ്രപ്രസാദ്, ലക്ഷ്മി എന്നിവരും ജില്ലയിലെ മുഴുവൻ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ തിരുവനന്തപുരം സെൻട്രൽ സിഎംപിക്ക് അടിയറവ് വെക്കാൻ അനുവദിക്കില്ലെന്നാണ് നേതാക്കളുടെ തീരുമാനം. സിപി ജോണിനായി വിഡി സതീശൻ അനാവശ്യമായ പിടിവാശി കാണിക്കുകയാണെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് യോഗത്തിന്റെ വിലയിരുത്തൽ.
Also read: വയനാട് പനമരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ച മണ്ഡലം കോൺഗ്രസിന് തന്നെ അവകാശപ്പെട്ടതാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. സീറ്റ് വിട്ടുനൽകിയാൽ കൂട്ടരാജിയുണ്ടാകുമെന്ന സൂചനയും നേതാക്കൾ നൽകുന്നുണ്ട്. മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ തന്നെ പ്രചാരണം ആരംഭിക്കാനാണ് യോഗത്തിന്റെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

