സ്വന്തം കുഴിതോണ്ടുന്ന കോണ്‍ഗ്രസ്സേ… നിങ്ങളെ ജനം തിരിച്ചറിയും

സ്വന്തം വീടിന് കല്ലെറിഞ്ഞിട്ട് അത് സിപിഎം ആണെന്ന് ആരോപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് ലീന. സ്വന്തം വീടിന് തീയിട്ട ശേഷം അത് ചെയ്തത് സിപിഎം പ്രവര്‍ത്തകരാണെന്നു പറഞ്ഞ സെല്‍വരാജ്. സ്വന്തം മുടി മുറിച്ച ശേഷം അത് ചെയ്തത് സിപിഎം ആണെന്ന് പറഞ്ഞ മഹിളാ കോണ്‍ഗ്രസ് നേതാവ് സതികുമാരി. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയെ എല്ലാ മണ്ഡലത്തിലും കൊണ്ടുപോയി പ്രസംഗിപ്പിക്കുകയും മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിക്കുകയും ചെയ്ത യുഡിഎഫ്, അവസാനം സിബിഐ കുറ്റപത്രത്തില്‍ അമ്മ തന്നെ പ്രതിയായി. നാദാപുരത്ത് നിസ്‌കാരപ്പായയില്‍ വച്ച് നബീസു എന്ന സ്ത്രീയെ പീഡിപ്പിച്ചു എന്ന കള്ളവാര്‍ത്ത ഉണ്ടാക്കി ബിനു എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നു. വര്‍ഷങ്ങള്‍ക്കുശേഷം നബീസും ഭര്‍ത്താവും പത്രസമ്മേളനം നടത്തി പറഞ്ഞു കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കന്മാര്‍ പറഞ്ഞത് പ്രകാരമാണ് ഞാന്‍ ഇങ്ങനെ നുണ പറഞ്ഞത് എന്ന്.

അങ്ങനെ തെരഞ്ഞെടുപ്പ് കാലത്ത് നുണപ്രചരണവും വ്യാജ വാര്‍ത്തകളുമായി ഇറങ്ങിത്തിരിക്കുന്ന കോണ്‍ഗ്രസിന് ഈ പരിപാടി ഇതുവരെ നിര്‍ത്താറായില്ലേ എന്നാണ് ജനങ്ങള്‍ ചേദിക്കുന്നത്. വനത്തില്‍ നിന്നും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യജീവിയെക്കാള്‍ ക്രൂരത വോട്ടര്‍മാരോട് കാണിക്കുന്ന ചരിത്രമാണ് കോണ്‍ഗ്രസില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടുള്ളത്. നിലമ്പൂരില്‍ ഷൗക്കത്തിനെ വിജയിപ്പിക്കാന്‍ വീണ്ടും നുണകളുമായി രംഗത്തിറങ്ങിയ കോണ്‍ഗ്രസ്സിനെയാണ് നമുക്ക് കാണാന്‍ കഴിയുക. ക്ഷേമ പെന്‍ഷന്‍, വികസനം അങ്ങനെ തുടങ്ങി കേരളത്തിന്റെ എല്ലാ നേട്ടങ്ങളേയും കോണ്‍ഗ്രസ് പല നുണകള്‍ നിരത്തി തകര്‍ക്കാന്‍ നോക്കി.

എന്നാല്‍ സത്യം അത് അല്ലെന്നിരിക്കെ കോണ്‍ഗ്രസ്സിന്റെ അത്തരം നീക്കങ്ങളും എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. തുടര്‍ന്ന് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നിലമ്പൂരുകാരെ സര്‍ക്കാരിനെതിരെ തിരിക്കാനായിരുന്നു കോണ്‍ഗ്രസ്സിന്റെ നീക്കം. അങ്ങ് ഉള്‍ക്കടലില്‍ കപ്പല്‍ അപകടം ഉണ്ടായതിന് ഇങ്ങ് കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനൊരുങ്ങിയ പ്രതിപക്ഷത്തിന് ഭൂമിക്ക് താഴെ എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി രാജിവവയ്ക്കണം എന്ന മാനസിക നിലയാണ്. ഇത് കേരളം തിരിച്ചറിഞ്ഞ് തുടങ്ങി എന്നതാണ് വാസ്തവം.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉന്നയിക്കാന്‍ വാദമുഖങ്ങളില്ലാതെ അലയുന്ന പ്രതിപക്ഷത്തിന് ആകെ ചെയ്യാനുള്ളത് വ്യാജപ്രചരണങ്ങള്‍ നടത്തുക എന്നത് മാത്രമാണ്. അത്തരത്തില്‍ ഉന്നയിക്കുന്ന പ്രചരണങ്ങള്‍ എല്ലാം പാളുന്ന കാഴ്ചകളാണ് കാണുന്നത്. ഈസി വാക്ക് ആയിരിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ജയം എന്ന് വിചാരിച്ചിരുന്ന കോണ്‍ഗ്രസിന്റെ അത്യാഗ്രഹങ്ങള്‍ക്കേറ്റ അടിയായിരുന്നു എം സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം. അതോടെ സമനില തെറ്റിയ കോണ്‍ഗ്രസ് നേതൃത്വം പ്രചരണത്തിനായി നുണകളുടെ ഭാണ്ഡക്കെട്ട് അഴിച്ചു. കോണ്‍ഗ്രസ്സിന്റെ പല നുണകളും വ്യാജ ആരോപണങ്ങളും കേരളത്തിലെ ഓരോ സാധാരണക്കാരും തിരിച്ചറിയുകയും അതിനെതിരെ പ്രതികരിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News