
ദേശീയപാത നിർമ്മാണത്തിൽ യുഡിഎഫ് പ്രചരണയോഗങ്ങളിൽ വ്യാജ അവകാശവാദവുമായി കോൺഗ്രസ് നേതാക്കൾ. അടൂരിൽ രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ കൊടുക്കുന്നിൽ സുരേഷാണ് ദേശീയപാത നിർമ്മാണത്തിൽ വ്യാജ അവകാശവാദം ഉന്നയിച്ചത്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ദേശീയപാത ഭൂമി ഏറ്റെടുത്തു എന്നായിരുന്നു കൊടിക്കുന്നിലിന്റെ അവകാശവാദം.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഓഫീസ് പൂട്ടിപ്പോവുകയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. എൽഡിഎഫ് സർക്കാർ അധികാരത്തോടെയാണ് ദേശീയപാത നിർമ്മാണം പുനരാരംഭിക്കുകയും വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കാനും സാധിച്ചത്. ഉമ്മൻചാണ്ടി ഭരണകാലത്ത് (2014 ൽ )നാഷണൽ ഹൈവേ അതോറിറ്റി കേരളത്തിലെ ഓഫീസ് പൂട്ടി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പദ്ധതി പുനരുജ്ജീവിപ്പിച്ചത്.
പിണറായി സർക്കാറിന്റെ കാലത്ത് ദേശീയപാത അതോറിറ്റിക്ക് കിഫ്ബിവഴി 5580.73 കോടി കൈമാറി. ആകെ 11,000 കോടിയിലധികം രൂപയാണ് ദേശീയപാതാ വികസനത്തിന് കേരളത്തിന് വഹിക്കേണ്ടിവന്നത്. 45 മീറ്റർ എന്നത് 30 മീറ്ററാക്കി കുറച്ച് പദ്ധതിയെ അട്ടിമറിക്കാനാണ് അന്ന് ഉമ്മൻചാണ്ടി സർക്കാർ ശ്രമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

