
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ കിട്ടുമോ എന്ന് പോലും ഉറപ്പില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി കോൺഗ്രസിൽ പോര് മുറുകുകയാണ്. നേതാക്കളുടെ അനുകൂലികൾ ഓരോരുത്തർക്ക് വേണ്ടി സമൂഹമാധ്യമത്തിലും പോര് കടുപ്പിച്ചിരിക്കയാണ്. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ നേതാക്കൾക്കെതിരെ അധിക്ഷേപം നടത്താൻ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്തു.
“ഇലക്ഷൻ 2026 വിഡിഎസ് ” എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇതുമായി ബന്ധപ്പെട്ട ആഹ്വാനം. വിഡി സതീശൻ അനുകൂലികളുടെ വാട്സാപ് ഗ്രൂപ്പാണിതെന്നാണ് പ്രാഥമിക വിവരം. റോജി എം ജോണിൻ്റെ സാമൂഹ്യ മാധ്യമ കുറിപ്പിലെ കമൻ്റിലും അധിക്ഷേപത്തിന് ആഹ്വാനമുണ്ട്.
Also read: വിഡി സതീശനെതിരെ ഒളിയമ്പുമായി അജയ് തറയിൽ; നിർണായക ഘട്ടങ്ങളിൽ മാറി നിന്നവരല്ല ഭരണത്തലപ്പത്തെത്തേണ്ടത്
കെ സി വേണുഗോപാലിനെ പിന്തുണച്ചതിന് പിന്നാലെ കെ സുധാകരന് എതിരെയും അധിക്ഷേപം രൂക്ഷമായിരുന്നു. അതേ സമയം അജയ് തറയിൽ വി ഡി സതീശനെതിരെ രംഗത്ത് വന്നിരുന്നു. പ്രധാന ഘട്ടങ്ങളിൽ മാറി നിന്നവരായിരിക്കരുത് തലപ്പത്തേണ്ടതെന്നതടക്കമുള്ള പരാമർശങ്ങളും അജയ് തറയിൽ നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

