കോൺഗ്രസ് സ്ഥാനാർഥി പട്ടിക: അന്തിമ ചർച്ചകൾ ഇന്ന് ദില്ലിയിൽ

congress

കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് അന്തിമ ചർച്ചകൾ ഇന്ന് ദില്ലിയിൽ നടക്കും. തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരുന്നതായിരിക്കും. ഇന്നലെ രാത്രി ഏറെ വൈകിയും ദില്ലിയിൽ നേതാക്കൾ ചർച്ച നടത്തിയിരുന്നു. കെ സി വേണുഗോപാലിൻ്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ആദ്യഘട്ടത്തിൽ സ്ഥാനാർഥി പട്ടികയിൽ പല മണ്ഡലങ്ങളിലും ഒറ്റപേരിലേക്കെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്നലെ വൈകിയും ചർച്ചകൾ നടന്നത്.

കെ സുധാകരൻ, അടൂർ പ്രകാശ് ഉൾപ്പെടെ എംപിമാർ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ട്. ചിലർക്ക് മാത്രം ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രതിസന്ധി ഉണ്ടാക്കുമെന്നതും നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പെരുമ്പാവൂർ മണ്ഡലത്തിൽ സീറ്റ് ഉറപ്പിക്കാനുള്ള നീക്കവുമായി എൽദോസ് കുന്നപ്പള്ളി ദില്ലിയിലെത്തി നേതാക്കളുമായി ചർച്ച നടത്തി.

ALSO READ: ലോക്സഭ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം; ചർച്ചയും വോട്ടെടുപ്പും ഇന്ന്

പെരുമ്പാവൂർ, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ കേസുള്ളവരെ മത്സരിപ്പിക്കേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡുള്ളത്. ഇതോടെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയായ ഐസി ബാലകൃഷ്ണൻ്റെ സ്ഥാനാർഥിത്വത്തിലും അനിശ്ചിതത്വം തുടരുന്നുണ്ട്. കെ സുധാകരൻ അനുകൂലികൾ സണ്ണി ജോസഫിനെതിരെ തിരിഞ്ഞതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News