
കോൺഗ്രസിൽ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി നടത്തുന്ന അടിപിടികൾ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. തെരഞ്ഞെടുപ്പ് റിസൾട്ട് വന്നിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാകാതെ കോൺഗ്രസ് നെട്ടോട്ടമോടുകയാണ്. രമേശ് ചെന്നിത്തലയും വിഡി സതീശനും കെ സി വേണുഗോപാലും മുഖ്യമന്ത്രിക്കസേരയ്ക്കായി വാശി പിടിക്കുന്നതാണ് ഇതുവരേയും ഒരു മുഖ്യമന്ത്രിയിലേക്ക് എത്താത്തതിന് കാരണം.
അതേ സമയം നേതാക്കളെ അനുകൂലിച്ച് കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. ഇന്നലെ മണിക്കൂറുകൾ നീണ്ട ചർച്ച്യ്ക്കൊടുവിൽ എ ഐ സി സി നടത്തിയ പ്രഖ്യാപനം മുഖ്യമന്ത്യിയെയാരുന്നില്ല, അത് സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നീക്കം ചെയ്യണമെന്നായിരുന്നു. എന്നാൽ എ ഐ സി സി ക്ക് പുല്ല് വിലയാണ് പ്രവർത്തകർ നൽകുന്നത്.
നേതാക്കൾക്കുവേണ്ടി സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശം മൂവാറ്റുപുഴ നഗരത്തിൽ നടപ്പിലായില്ല. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, പി.ഒ ജംഗ്ഷന്‍, കെ എസ് ആര്‍ ടി സി ജങ്ഷന്‍, വെള്ളൂര്‍ക്കുന്നം സിഗ്‌നൽ ജംഗ്ഷൻ എന്നിവിടങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

