ദില്ലി ബിജെപി മുന്നേറ്റത്തിൻ്റെ പൂർണ ഉത്തരവാദി കോൺഗ്രസ്; ഐ എൻ എൽ

INL

കോഴിക്കോട്: ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ അധികാരത്തിൽ നിന്ന് ഇറക്കിയതിൻ്റെയും ബിജെപി യുടെ മുന്നേറ്റം ഉറപ്പാക്കുന്നതിൻ്റെയും പൂർണ ഉത്തരവാദിത്വം കോൺഗ്രസിനാണെന്ന് ഐ എൻ എൽ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പരിധിവരെ വിജയിച്ച ഇന്ത്യാ സഖ്യം പരീക്ഷണത്തെ അട്ടിമറിച്ച് കോൺഗ്രസ് ഒറ്റക്ക് മത്സരിക്കാൻ ധാർഷ്ട്യം കാണിച്ചതാണ് ഡൽഹിയിൽ കാവി രാഷ്ട്രീയത്തിൻ്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. മതേതര വോട്ടുകൾ ഭിന്നിപ്പിച്ചപ്പോൾ ബി ജെ പി ക്ക് നിഷ്പ്രയാസം ജയിച്ചു കയറാൻ കഴിഞ്ഞു.

Also Read: ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; കേവല ഭൂരിപക്ഷത്തോടെ ബിജെപിക്ക് അധികാരം

മതേതര കക്ഷികളായ എസ് പി യും തൃണമുൽ കോൺഗ്രസും മറ്റും ആപിന് പുന്തുണ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ആപ്പിനെതിരെയായിരുന്നു മുഖ്യമായും പ്രചരണം നടത്തിയിരുന്നത്. കെജ്രിവാളിനെ പരാജയപ്പെടുത്തേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന രീതിയിലാണ് കോൺഗ്രസ് പെരുമാറിയത്.

ഒരൊറ്റ സീറ്റിലും ജയിക്കാനാകാതെ ദയനീയമായി പരാജയപ്പെട്ടതു തന്നെ കോൺഗ്രസിന് ജനം നൽകിയ ശിക്ഷയാണ്. 12 സംവരണ സീറ്റുകളിൽ എട്ടിലും കെജ്രിവാളിൻ്റെ പാർട്ടി ജയിച്ചത് സാധാരണക്കാർക്കിടയിൽ ഇപ്പോഴും സ്വാധീനമുണ്ടെന്നതിൻ്റെ തെളിവാണ്. അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കെള്ളുന്നില്ല എന്നതാണ് കോൺഗ്രസിൻ്റെ ഏറ്റവും വലിയ തലവിധി.

Also Read: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും കാലുവാരി കോണ്‍ഗ്രസ്; ഇന്ത്യാ മുന്നണിയുടെ പ്രസക്തി നഷ്ടപ്പെടുത്തി

ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ മതേതര കക്ഷികൾ ഒരുമിച്ച് മുന്നേറണമെന്ന ആശയത്തെ അതിന് നേതൃത്വം നൽകേണ്ട കോൺഗ്രസ് തന്നെയാണ് പരാജയപ്പെടുത്തിയത്. ഈ ജനവിധി മതേതര ഇന്ത്യയുടെ ഭാവിക്ക് കരിനിഴൽ വീഴ്ത്തുമെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News