നാട് നീളെ പിരിവ് നടത്തി, എന്നാലും വീട് പണിയാൻ കാശില്ല: സോഷ്യൽ മീ‍ഡിയയിൽ കോൺ​ഗ്രസിന് ട്രോളോട് ട്രോൾ…

Congress Wayanad fund Scam

നാടിന്റെ ഉള്ളുലച്ച ​ദുരന്തം, കേരളം ഒറ്റക്കെട്ടായി ഇറങ്ങി ഒരു നാടിനെ വീണ്ടെടുക്കാൻ. ഉറ്റവരും ഉടയവരും നഷ്ടമായവർക്ക് ഈ നാട് ആശ്വാസത്തിന്റെ ആലിം​ഗനം നൽകി. ഒരു രാത്രിയിൽ എല്ലാം നഷ്ടമായവർക്ക് എല്ലാം വീണ്ടെടുത്ത് നൽകാൻ എല്ലാവരും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു. പലരും പല പ്രഖ്യാപനങ്ങളും നടത്തി. ചിലർ അത് യാഥാർഥ്യമാക്കി കാണിച്ചു. എന്നാൽ മറ്റു ചിലരോ?

ദുരന്തബാധിതർക്ക് വീട് വെച്ച് നൽകും എന്ന് കോൺ​ഗ്രസ് ഉറപ്പ് നൽകി. പണം പിരിക്കാനായി ആപ്പ് ഉണ്ടാക്കി. ചലഞ്ചുകൾ നടത്തി. വൻ തുകകൾ സംഭവാന ചെയ്തവരെ പറ്റി നേതാക്കൾ സോഷ്യൽമീഡയയിൽ കുറിച്ചു. പക്ഷെ വയനാട് വീട് മാത്രം നിർമിക്കാൻ കോൺ​ഗ്രസിന് സാധിച്ചില്ല. പിരിവിൽ അഴിമതി ആരോപിക്കപ്പെട്ടു. അവസാനം വായുവിൽ എഴുതിക്കൂട്ടിയതോ എന്ന് സംശയിക്കാവുന്ന തരത്തിൽ ഒരു കണക്ക് കെപിസിസി പ്രസിഡന്റ് അവതരിപ്പിക്കുകയും ചെയ്തു.

Also Read: ഓഫ് ലൈനായി എത്ര കിട്ടി? ഓൺലൈനായി എത്ര കിട്ടി? കോൺഗ്രസേ മറുപടിയുണ്ടോ?

കണക്ക് അവതരിപ്പിച്ചതിന് ശേഷം വീടുവെക്കാൻ പണമില്ലാ എന്ന് പറഞ്ഞ കോൺ​ഗ്രസിന് സോഷ്യൽമീഡിയയിൽ ട്രോൾ പൂരമാണ്. ട്രോളോട് ട്രോളാണ് കോൺ​ഗ്രസിന്റെ പണപ്പിരിവിന് സോഷ്യൽമീഡിയയിൽ ലഭിക്കുന്നത്. വയനാട് പണപ്പിരിവിൽ കോൺ​ഗ്രസ് കാട്ടിയ വെട്ടിപ്പ് ഇപ്പോൾ ട്രോൾ ​ഗ്രൂപ്പുകൾക്കും ചാകരയായിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ വാദ പ്രകാരം 5 കോടിയിലധികം രൂപയാണ് പിരിച്ചതെന്നും, സ്ഥലം വാങ്ങാൻ മാത്രം 6 കോടിയിലധികം രൂപ ചെലവാകുകയും ചെയ്തു. ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇനി കോണ്‍ഗ്രസിന് വീട് വെയ്ക്കണമെങ്കില്‍ അതിനായി വേറെ ഫണ്ട് കണ്ടെത്തേണ്ടതുണ്ട് എന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News