
തമിഴ്നാട്ടിൽ സിനിമ താരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിനു കൈ കൊടുക്കാൻ കോൺഗ്രസ്. രാത്രി ഓൺലൈനായി ചേർന്ന ഷ്ട്രീയക്കാര്യ സമിതി യോഗത്തിൽ ആണ് കോൺഗ്രസിന്റെ തമിഴ്നാട് ഘടകം ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. തീരുമാനം ഹൈക്കമാൻ്റിനെ ഉടൻ അറിയിക്കും.
സഖ്യത്തിൽ ആകുന്നതിന്റെ ഭാഗമായി കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കും. കൂടാതെ പ്രധാന ബോർഡ് കോർപ്പറേഷൻ പദവികളും ആവശ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിവികെയെ പിന്തുണയ്ക്കുന്ന വിഷയത്തിൽ തീരുമാനം ഹൈക്കമാന്റ് തമിഴ്‌നാട് രാഷ്ട്രീയകാര്യ സമിതിക്ക് വിട്ടത്തിനു പിന്നാലെയാണ് തമിഴ്നാട് കോൺഗ്രസിന്റെ നിർണ്ണായക നീക്കം. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസിന് അഞ്ചു സീറ്റുകൾ ആണ് ഉള്ളത്.
Also Read: വിജയ്ക്ക് ഗ്രീൻ സിഗ്നലോ? തമിഴ്‌നാട്ടിൽ അടിയന്തര യോഗം വിളിച്ചു കോൺഗ്രസ്
സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെയും മുന്നണികളുടെ കണക്കുകൂട്ടലുകളെയും കാറ്റിൽ പറത്തിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നേരത്തെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്നു വന്നത്.നേരത്തെ, കോൺഗ്രസിന്റെ പിന്തുണ തേടി ടിവികെയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽലിന് കത്തയച്ചു എന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

