
തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. പര്യടനത്തിന് ആളെ കൂട്ടാൻ പല മാർഗങ്ങളും സ്വീകരിക്കുകയാണ് യു ഡി എഫും ബി ജെ പിയും. തിരുവനന്തപുരത്ത് യു ഡി എഫ് സ്ഥാനാർഥി പര്യടനത്തിനായി ആളെക്കൂട്ടാൻ സൗജന്യ പെട്രോൾ വാഗദാനം ചെയ്തിരിക്കുകയാണ് സ്ഥാനാർഥി.
പറശ്ശാല നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് ബൈക്കിൽ പര്യടനത്തിന് എത്തുന്നവർക്ക് സൗജന്യമായി പെട്രോൾ വാഗദാനം നൽകിയിരിക്കുന്നത്. വെള്ളറടയിൽ പെട്രോൾ പമ്പിലുള്ള കൂപ്പണാണ് നൽകുന്നത്. ഇതിന്റെ ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.
English summary : The UDF candidate has promised free petrol to attract people for his election campaign in Thiruvananthapuram. The Congress candidate from Parassala assembly constituency has promised free petrol to those who come for election campaign . The coupon is being given at a petrol pump in Vellarada. Kairali News has obtained footage of this.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

