പുനഃസംഘടനയില്‍ കണ്ണൂര്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

പുനഃസംഘടനയെച്ചൊല്ലി കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. എ ഗ്രൂപ്പിന് ലഭിച്ച ബ്ലോക്ക് പ്രസിഡന്റുമാരോട് ചുമതലയേല്‍ക്കേണ്ടതില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി.

ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സ് വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എ ഗ്രൂപ്പ്. പുനഃസംഘടനയ്ക്ക് ശേഷം നടന്ന രണ്ട് പ്രധാന പരിപാടികള്‍ എ ഗ്രൂപ്പ് ബഹിഷ്‌കരിച്ചു. എ ഐ ക്യാമറയ്ക്ക് എതിരായ പ്രതിഷേധത്തിലും ചെന്നിത്തല പങ്കെടുത്ത വിമാനത്താവള പ്രതിഷേധത്തില്‍ നിന്നും എ ഗ്രൂപ്പ് വിട്ടു നിന്നു.

ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയില്‍ നിന്നും എ ഗ്രൂപ്പിനെ വെട്ടിയെന്നാണ് പരാതി. 23 ബ്ലോക്ക് പ്രസിഡന്റുമാരില്‍ 15 ഉം സുധാകരവിഭാഗം കൈയ്യടക്കിയെന്നാണ് ആക്ഷേപം. അഞ്ച് ബ്ലോക്കുകളില്‍ മാത്രമാണ് എ ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here