ഈ തന്ത്രം കൊള്ളാലോ കോൺ​ഗ്രസേ; രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ച് കോൺഗ്രസ്

Bihar Rajya Sabha election

ബീഹാർ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ച് കോൺഗ്രസ്. ബീഹാർ, ഒഡീഷ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ബിജെപിയെ സഹായിച്ചതായിട്ടാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ അഞ്ചാമത്തെ രാജ്യസഭാ സീറ്റിൽ മഹാസഖ്യാത്തിന് വേണ്ടിയിരുന്നത് 41 വോട്ടുകളായിരുന്നു. എന്നാലോ വോട്ടെടുപ്പിൽ നിന്ന് കോൺ​ഗ്രസ് എംഎൽഎമാർ അങ്ങ് മാറികൊടുത്തു. ആ നീക്കം ബിജെപിക്ക് വളരെ ​ഗുണകരമായിരുന്നു. മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി (RJD) എംഎൽഎയുമാണ് ഇത്തരത്തിൽ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്.

ഒഡീഷയിലും ഇതേ സ്ഥിതി തന്നെയാണ് ഉണ്ടായത്. കോൺഗ്രസ് ബിജെപിയെ സഹായിച്ചതായാണ് വിവരങ്ങൾ. ഇവിടെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയെ സപ്പോർട്ട് ചെയ്ത് ക്രോസ് വോട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ.

അതേസമയം, പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇടത് സഖ്യം പ്രഖ്യാപിച്ചു. ആകെ 192 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ പ്രമുഖരായ മീനാക്ഷി മുഖർജി ഉത്തർപാര മണ്ഡലത്തിൽ നിന്നും, ദേബാശിഷ് മുഖർജി സിംഗൂരിൽ നിന്നും, ദീപക്ഷിത ദാർ ദും ദും ഉത്തർ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News