ശേഷാദ്രിനാഥൻ്റെ നിയമന വിവാദം: വി ഡി സതീശൻ്റെ തീരുമാനത്തിനെതിരെ കോൺ​ഗ്രസ് ദേശീയ നേതൃത്വം

Waqf Board controversy

ശേഷാദ്രിനാഥൻ്റെ നിയമന വിവാദത്തിൽ ഇടപെട്ട് കോൺ​ഗ്രസ് ദേശീയ നേതൃത്വം. ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെയാണ് ഇപ്പോൾ കോൺ​ഗ്രസ് ദേശീയ നേതൃത്വം തന്നെ രം​ഗത്തെത്തിയിരിക്കുന്നത്. നയപരമായ കാര്യങ്ങൾ പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കണമെന്ന് വി ഡി സതീശന് നിർദ്ദേശം നൽകി. എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുഖ്യമന്ത്രിയെ വിളിച്ചു ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. തീരുമാനം പുനപരിശോധിക്കാനും ആവശ്യപ്പെട്ടു. നയപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ആലോചിച്ച് തീരുമാനം എടുക്കണമെന്നും നിർദേശമുണ്ട്. വിഷയത്തിൽ രാഹുൽ ഗാന്ധിയും ഇടപെട്ടേക്കുമെന്ന് സൂചനയുണ്ട്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News