
സംസ്ഥാനത്തെ സർക്കാർ പ്രവർത്തനങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. ഇതോടെ അതൃപ്തി പരിഹരിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിവാദമായ വിവിധ വിഷയങ്ങളിൽ തന്റെ നിലപാട് അദ്ദേഹം ഹൈക്കമാൻഡ് പ്രതിനിധികളെ നേരിട്ട് അറിയിക്കും. ഹൈക്കമാൻഡിന്റെ അതൃപ്തി മാറ്റുന്നതിനായി സജീവമായ അനുനയ നീക്കങ്ങളാണ് സതീശൻ നടത്തുന്നത്.
അതേസമയം, പാർട്ടിക്കുള്ളിൽ വി.ഡി. സതീശന്റെ ഏകപക്ഷീയമായ നീക്കങ്ങളിൽ മറ്റ് പ്രമുഖ നേതാക്കൾക്ക് വലിയ അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം വെറും രണ്ട് തവണ മാത്രമാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ എത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ പോലും അദ്ദേഹം പങ്കെടുക്കാതിരുന്നത് പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.
കൂടാതെ, യുഡിഎഫ് യോഗം ഇതുവരെ ചേരാത്തതും കെപിസിസി അധ്യക്ഷനെ സംബന്ധിച്ച തർക്കങ്ങൾ തുടരുന്നതും മുന്നണിയിലും പാർട്ടിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് പ്രശ്നപരിഹാരത്തിനായി സതീശൻ ഹൈക്കമാൻഡ് പ്രതിനിധികളെ കാണാൻ ഒരുങ്ങുന്നത്.
.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

