
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ ഹൈക്കമാൻഡിനെ സമ്മർദ്ദത്തിൽ ആക്കാനുള്ള നീക്കം നടക്കുനെന്ന് വിലയിരുത്തൽ. വോട്ട് ചെയ്ത ജനങ്ങളെ നിരാശരാക്കുന്ന തരത്തിലേക്ക് നേതാക്കൾക്കായി പരസ്യമായി പോരടിക്കുന്നത് അംഗീകരിക്കാൻ ആവില്ല. ഹൈക്കമാൻഡ് വിയോജിപ്പ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെ അറിയിച്ചു.
അതേസമയം മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങളും എഐസിസി നിരീക്ഷകർ ഹൈകമാൻഡിനെ അറിയിക്കും. എത്ര എംഎൽഎമാരാണ് ഓരോരുത്തരെയും പിന്തുണച്ചത് എന്നതടക്കമുള്ള സമഗ്ര റിപ്പോർട്ട് ആകും നിരീക്ഷകർ കൈമാറുക. സതീശനായി കേരളത്തിലെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങി പരസ്യമായ പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളും എഐസിസി നേതൃത്വം നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.
വി ഡി സതീശനായി സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് മുസ്ലീം ലീഗ്. കെ സി വേണുഗോപാലിന് ജനപിന്തുണയില്ലെന്നും അത് വി ഡി സതീശനാണെന്നും ആണ് അവർ പറയുന്നത്. ഘടകകക്ഷികളെ കോൺഗ്രസ് മാനിക്കണമെന്നും ലീഗ് വ്യക്തമാക്കുന്നു. നിരീക്ഷകർക്ക് മുന്നിലാണ് ലീഗിന്റെ ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

