
നിയമസഭാ തെരഞ്ഞെടുപ്പിൽ കേസുകളിൽ ഉള്‍പ്പെട്ടവരെ മത്സരിപ്പിക്കുന്നതിന് ഹൈക്കമാന്റിന് അതൃപ്തി. സുൽത്താൻ ബത്തേരിയിലും പെരുമ്പാവൂരിലും സിറ്റിങ്ങ് എം എൽ എമാർക്ക് നൽകുന്നതിലും ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്.
അതേസമയം, എൽദോസ് കുന്നപ്പിള്ളി എം എൽ എ ദില്ലിയിലെത്തി. പെരുമ്പാവൂരിൽ മത്സരിക്കാൻ യോഗ്യനെന്നാണ് എൽദോസ് കുന്നപ്പിള്ളിയുടെ വാദം. സീറ്റ് ഉറപ്പിക്കാൻ വേണ്ടിയാണ് ദില്ലിയിൽ എത്തിയത്. ജനാധിപത്യ പാർട്ടിയായത് കൊണ്ട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. നേതാക്കളുടെ പിന്തുണയുണ്ട്. കെ സി വേണുഗോപാലുമായും രമേഷ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന്
അദ്ദേഹം പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്തെ സീറ്റ് വിവാദത്തിൽ കോൺഗ്രസിൽ തമ്മിലടി. സി എം പിക്ക് തിരുവനന്തപുരം സെൻട്രൽ സീറ്റ് നൽകുന്നതിനെതിരെ ഡിസിസി ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ പതിച്ചു. ആളില്ലാത്ത സി എം പിയുടെ സിപി ജോണിന് സീറ്റ് നൽകരുതെന്ന് പോസ്റ്ററിൽ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

