
കഞ്ചിക്കോട് സ്പിരിറ്റ് നിര്‍മാണ ശാലയ്ക്ക് തുരങ്കം വെക്കുമ്പോഴും കര്‍ണാടകയില്‍ ബ്രൂവറിക്കായി സ്വകാര്യകമ്പനിയുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ്. ബ്രൂവറി സ്ഥാപിക്കുന്നതിന് ഡെന്മാര്‍ക്ക് കമ്പനിയായ കാള്‍സ്‌ബെര്‍ഗുമായാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത്. ഇതോടെ 28 ഏക്കര്‍ ഭൂമിയില്‍ 600 കോടി രൂപയാണ് കാള്‍സ്‌ബെര്‍ഗ് ഇന്ത്യയുടെ നിക്ഷേപം.
കേരളത്തില്‍ പദ്ധതി മുടക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ ബ്രൂവറി ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിരിക്കുന്നത്. മൈസൂരുവിലെ നഞ്ചന്‍കോട് 28 ഏക്കര്‍ ഭൂമിയിലുള്ള ബ്രൂവറി വികസിപ്പിക്കാനാണ് ധാരണ.
Also Read : തരൂരിനെ തള്ളാതെ തഴുകി സുധാകരന്‍; സര്‍ക്കാര്‍ അനുകൂല പ്രസ്താവനയില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ചേരിപ്പോര്
കര്‍ണാടക സര്‍ക്കാരിന്റെ നിക്ഷേപ സംരംഭം ‘ഇന്‍വെസ്റ്റ്‌മെന്റ് കര്‍ണാടക 2025’ ലാണ് ഇതു സംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചത്. പുതിയ നിക്ഷേപത്തോടെ മൈസൂരുവിലെ പദ്ധതിയിലേക്ക് കാള്‍സ്‌ബെര്‍ഗ് ഇന്ത്യയുടെ മൊത്തം നിക്ഷേപം 600 കോടി രൂപയായി ഉയരും. കോണ്‍ഗ്രസിന്റെ ഈ ഇരട്ടത്താപ്പിനെതിരെ എക്‌സൈസ് വകുപ്പ് മന്ത്രി എം പി രാജേഷ് രംഗത്തെത്തി. കര്‍ണാടകയില്‍ ആവാം പക്ഷേ കേരളത്തില്‍ പറ്റില്ലെന്ന കോണ്‍ഗ്രസ് നിലപാട് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.
നഞ്ചന്‍കോട് ബ്രൂവെറിയില്‍ പ്രതിവര്‍ഷം 8 കോടി ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഉല്‍പാദനശേഷി വര്‍ദ്ധിപ്പിച്ച് കമ്പനിയുടെ പ്രധാന വിപണിയായ കര്‍ണാടകത്തിലെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുകയാണ് ലക്ഷ്യം. കേരളത്തില്‍ ദുര്‍ബല ആരോപണങ്ങള്‍ ഉന്നയിച്ച് കുഴങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസിന് കര്‍ണാടക കോണ്‍ഗ്രസിന്റെ നിലപാട് കൂനിന്‍മേല്‍ കുരുവാകുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

