
അധികാരമോഹവും നേതാക്കളുടെ തമ്മിൽ തല്ലു കാരണം പൊറുതി മുട്ടി കോൺഗ്രസും യുഡിഎഫും. മുൻ നിര നേതാക്കൾക്ക് പിന്നാലെ ഇപ്പോൾ മറ്റു നേതാക്കളും പരസ്യമായ അഭിപ്രായവുമായി വരുന്നത് പ്രശനം വഷളാക്കുകയാണ്. തർക്കം പരിഹരിക്കാൻ വിഡി സതീശനും ചെന്നിത്തലയും രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കട്ടെയെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ കൊല്ലം ഡിസിസി അംഗം സലീം.
യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുകയാണെങ്കിൽ വി.ഡി.സതീഷനെ മുഖ്യമന്ത്രി ആക്കണമെന്ന് ആണ് സലീം ഇന്ന് നടത്തിയ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെട്ടി ഇറക്കരുതെന്നും കെ.സി വേണുഗോപാലിനെ ലക്‌ഷ്യം വച്ച് സലീം പറഞ്ഞു.
Also Read: 40°C കടന്നു ചൂട്! കേരളത്തിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിങ്ങനെ വമ്പൻമാരെല്ലാം കളത്തിലുണ്ട്. മൂന്നുപേരും തങ്ങൾക്കാവും വിധത്തിലും ഇവരുടെ അനുകൂലികൾ അവർക്ക് ആകും വിധവുമെല്ലാം പിആർ പണികൾ തകൃതിയായി നടത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

