ചരട് പൊട്ടി പറക്കുന്ന പട്ടം പോലെയാണ് കേരളത്തിലെ കോണ്‍ഗ്രസ്: ബിനോയ് വിശ്വം എം പി

കേരളത്തിലെ കോണ്‍ഗ്രസിന് ഗതിയറിയില്ലെന്നും ചരട് പൊട്ടി പറക്കുന്ന പട്ടം പോലെയാണ് കേരളത്തിലെ കോണ്‍ഗ്രസെന്നും ബിനോയ് വിശ്വം എം പി. ദില്ലിയില്‍ ഇടതുപക്ഷം ചെയ്ത സമരം തെറ്റാണെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ അഖിലേന്ത്യാ പ്രസിഡന്റ് അതിനെ അനുകൂലിക്കുന്നു.

ALSO READ:കാണുമ്പോൾ നാവിൽ വെള്ളമൂറാൻ വരട്ടെ..! കാൻസറിന്‌ വരെ കാരണമാകാം, പുതുച്ചേരിയിൽ പഞ്ഞിമിഠായി നിരോധിച്ച് സർക്കാർ

കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് രാഷ്ട്രീയ വൈര്യം മൂലം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി വച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സ്വകാര്യ സര്‍വകലാശാലകളെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ജനാധിപത്യപരമായ ചര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:താമരശ്ശേരി ചുരത്തില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News