
വാര്‍ത്തയായതിന് പിന്നാലെ ശശി തരൂരിനെ അസഭ്യം പറഞ്ഞുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവ്യര്‍ മുക്കി.
ശശി തരൂരിനെ പിതൃശൂന്യനെന്ന് വിളിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത എഫ്ബി പോസ്റ്റാണ് സേവ്യര്‍ ഡിലീറ്റ് ചെയ്തത്. സംഭവം കൈരളി വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് ഇന്നലെയിട്ട വിവാദ പോസ്റ്റ് കോണ്‍ഗ്രസ് നേതാവ് മുക്കിയത്.
ALSO READ: കടയുടെ പൂട്ടുപൊളിച്ച് 400 കിലോ റബ്ബര്‍ ഷീറ്റും അടക്കയും മോഷ്ടിച്ചു; പാലക്കാട് സൈനികൻ പിടിയില്‍
കോൺഗ്രസ് മടുത്തെങ്കിൽ കളഞ്ഞിട്ട് പോകണമെന്നും വെറുതെ തള്ളി മറിക്കരുതെന്നും അടക്കമാണ് ഫെയ്സ്ബുക്കില്‍ സേവ്യര്‍ കുറിച്ചിരുന്നത്. ഓപ്പറേഷൻ സിന്ദൂര്‍ വിശദീകരിക്കാനായുള്ള വിദേശ പര്യടനത്തിനായുള്ള എംപിമാരുടെ സംഘത്തില്‍ ശശി തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നുവെങ്കിലും തൻ്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് തരൂര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
ENGLISH NEWS SUMMARY: After the news broke, Congress Chirakkadavu constituency president Xavier deleted a Facebook post that insulted Shashi Tharoor. Xavier deleted the FB post he posted the other day calling Shashi Tharoor a fatherless person. The Congress leader deleted the controversial post he posted yesterday after the incident was reported in Kairali.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

