അയോധ്യ രാമക്ഷേത്ര വിവാദം; ഹൈക്കമാന്റിനെ തള്ളി കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ് വിജയസിംഗ്

അയോധ്യ ക്ഷേത്ര നിർമ്മാണം പൂർത്തിയായായതിനു ശേഷം ദർശനം നടത്തുമെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ് വിജയസിംഗ്. പൂർത്തീകരിക്കാത്ത ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നതിലൂടെ സംഘപരിവാറും ബിജെപിയും ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അപൂർണ്ണമായ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് അശുഭകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിലേക്ക് പോകേണ്ടതില്ല എന്ന ഹൈക്കമാന്റ് പ്രഖ്യാപനത്തിന് പിന്നാലെ എതിർ അഭിപ്രായവുമായി ദിഗ്വിജയ സിംഗ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രതികരിച്ചിരുന്നു.

ALSO READ: ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വര്‍ഗീയതയാണ്; ഇന്ന് സ്വാമി വിവേകാനന്ദന്റെ 161-ാം ജന്മദിനം

ഹിമാചൽ പ്രദേശ്, കർണാടക, ഉത്തർപ്രദേശ് മുതലായ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ ഹൈക്കമാന്റുമായി ഇക്കാര്യത്തിൽ ചർച്ച തുടരുകയാണ്. അയോദ്ധ്യ രാമക്ഷേത്ര വിവാദത്തിൽ കൃത്യമായ ഒരു നിലപാട് ഇതുവരേക്കും കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. പലരും അവരുടെ വ്യക്തി താല്പര്യങ്ങൾക്ക് അനുസരിച്ചാണ് തീരുമാനം കൈക്കൊള്ളുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News