നിയമസഭയിലേക്ക് ഇനിയില്ല, പരാജയ ഭീതിയെന്ന സന്ദേശം ഒ‍ഴിവാക്കാന്‍ ലോക്സഭയിലേക്ക് മത്സരിക്കും: കെ മുരളീധരൻ

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്നും  2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും കോണ്‍ഗ്രസ് നോതാവ് കെ മുരളീധരന്‍ എംപി. മത്സരിക്കാതിരുന്നാല്‍  പരാജയം ഭയന്നാണെന്ന സന്ദേശം പ്രചരിക്കാന്‍ ഇടയുണ്ടെന്നും അതൊ‍ഴിവാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാ‍ഴ്ച  ചേർന്ന പാര്‍ട്ടി യോഗത്തിൽ സിറ്റിങ്ങ് എം.പിമാർ മത്സരിക്കണമെന്നാണ് നിർദേശം. സിറ്റിങ്ങ് എം.പിമാർ മത്സരിച്ചില്ലങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകും. പാര്‍ട്ടിയിലെ പുനസംഘടന 30 ന് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്സ് മീറ്റിങ്ങില്‍ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെമുരളീധരനും ടിഎന്‍പ്രതാപനും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിഡി സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തെ തുടർന്ന് ഇരു നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കുമെന്ന് അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here