കോണ്‍ഗ്രസ് നേതാവ് കെ പി പുന്നൂസ് വീണ്ടും അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാവും നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി കെ പി പുന്നൂസ് വീണ്ടും അറസ്റ്റിലായി. സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിനാണ് ഇത്തവണയും കെ പി പൊന്നൂസ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പാണ് തട്ടിപ്പ് കേസില്‍ ആലത്തൂര്‍ സ്വദേശിയുടെ പരാതിയില്‍ പൊന്നൂസ് അറസ്റ്റിലായത്

സാമ്പത്തിക തട്ടിപ്പ് കേസില്‍ ആലത്തൂര്‍ സബ് ജയില്‍ കഴിയവെയാണ് കെ പി പൊന്നൂസ് വീണ്ടും അറസ്റ്റിലാവുന്നത്. ഇത്തവണ പുളിക്കീഴ് പൊലീസ് ആണ് പൊന്നൂസിനെ അറസ്റ്റ് ചെയ്തത്. കെ പി പൊന്നൂസിനെതിരെ 2 വഞ്ചനാ കേസുകളാണ് പുളിക്കീഴ് പൊലീസ്
സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ് 20 ലക്ഷം രൂപ തട്ടിയെടുത്തതായി മുതുകുളം സ്വദേശിനി പരാതി നല്‍കിയിട്ടുണ്ട് . ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നുലക്ഷം രൂപ തട്ടിയതായി നിരണം സ്വദേശി പരാതി നല്‍കിയിട്ടുണ്ട്.

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന് ആലത്തൂര്‍ സ്വദേശിയുടെ പരാതിയില്‍ രണ്ടാഴ്ച മുമ്പ് അറസ്റ്റിലായ പുന്നൂസിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ആലത്തൂര്‍ സബ്ജയിലില്‍ നിന്നും ആണ് പുളിക്കീഴ് പോലീസ് പുന്നൂസിനെ കസ്റ്റഡിയിലെടുത്തത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

തെളിവെടുപ്പിന് വിശദമായ ചോദ്യം ചെയ്യലിനും ശേഷം പുന്നൂസിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. അതേസമയം നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായിട്ടും കെ പി പൊന്നൂസ് നിരണം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ്. കോണ്‍ഗ്രസ് സംരക്ഷണം നല്‍കുന്നതുകൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ പൊന്നൂസിന് തുടരാന്‍ ആകുന്നത് എന്നാണ് സി.പി.ഐ എമ്മിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News