
സ്ക്കൂട്ടര്‍ തട്ടിപ്പു കേസ് പ്രതി അനന്തുകൃഷ്ണനും കോണ്‍ഗ്രസ്സ് നേതാവ് ലാലി വിന്‍സെന്‍റും തമ്മില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായി പോലീസ് കണ്ടെത്തല്‍. അനന്തുകൃഷ്ണന്‍റെ അക്കൗണ്ടില്‍ നിന്ന് ലാലി വിന്‍സെന്‍റിന്‍റെ അക്കൗണ്ടിലേക്ക് 11 ലക്ഷം രൂപ എത്തിയതിന്‍റെ രേഖകള്‍ പോലീസിന് ലഭിച്ചു.
അനന്തുവിന്‍റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 450 കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം റിമാന്‍ഡില്‍ കഴിയുന്ന അനന്തുകൃഷ്ണനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസിന്‍റെ അപേക്ഷ മൂവാറ്റുപുഴ കോടതി നാളെ പരിഗണിക്കും.
പകുതി വിലയ്ക്ക് സ്ക്കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയ പ്രതി അനന്തുകൃഷ്ണനും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് മൂവാറ്റുപുഴ പോലീസിന്‍റെ കണ്ടെത്തല്‍. അനന്തുവിന്‍റെ അക്കൗണ്ടില്‍ നിന്ന് ലാലി വിന്‍സെന്‍റിന്‍റെ അക്കൗണ്ടിലേക്ക് 11 ലക്ഷം രൂപ എത്തിയതിന്‍റെ രേഖകളാണ് പോലീസിന് ലഭിച്ചത്. ഇവർ തമ്മിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
സ്ക്കൂട്ടര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ലാലി വിൻസെന്റ് ഏഴാംപ്രതിയാണ്. എന്നാല്‍ അനന്തുകൃഷ്‌ണനുമായി അഭിഭാഷക എന്ന നിലയിലുള്ള ബന്ധം മാത്രമാണുള്ളതെന്നാണ് ലാലി വിന്‍സെന്‍റ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അനന്തുകൃഷ്‌ണന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 450 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടുകളിൽ 3.25 കോടിയോളം രൂപ മാത്രമാണ് ഇപ്പോഴുള്ളത്. ഇയാളുടെ 12 അക്കൗണ്ടുകളും പൊലീസ് ഇതിനികം മരവിപ്പിച്ചിരുന്നു.
Also Read: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
അനന്തുകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ ബീ വെഞ്ച്വേഴ്‌സ്, പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസ് എന്നീ സ്ഥാപനങ്ങളുടെ പേരിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എറണാകുളം ഇയ്യാട്ട്മുക്ക് ശാഖയിലുള്ള രണ്ട് അക്കൗണ്ടുകൾ പൊലീസ് കഴിഞ്ഞ ഒക്‌ടോബറിൽ മരവിപ്പിച്ചിരുന്നു. ഇതിനിടെ അനന്തുകൃഷ്‌ണന്റെ മൂന്ന് വാഹനങ്ങളും പൊലീസ് കസ്‌റ്റഡിയിലടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here