
ചാരായവവുമായി കോൺഗ്രസ് നേതാവ് എക്സൈസ് പിടിയിൽ. കോൺഗ്രസിന്റെ സജീവ പ്രവർത്തകനും കോൺഗ്രസ് ചിഹ്നത്തിൽ തെരഞ്ഞടുപ്പിൽ മത്സരിച്ച വ്യക്തിയിൽ നിന്നുമാണ് എക്സൈസ് 5 ലിറ്റർ ചാരായവും 147 ലിറ്റർ കള്ളും പിടിച്ചെടുത്തത്. കള്ള് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി കായലിൽ കൊണ്ടുപോയി ചാരായം ഉണ്ടാക്കുകയാണ് പ്രതി ചെയ്തിരുന്നത്.
കാവലം ഗ്രീൻ വിലയിൽ ശശിധരന്റെ മകൻ ഉദയകുമാറിനെയാണ് എക്സൈസ് പിടികൂടിയത്. കോൺഗ്രസിന്റെ കുട്ടനാട് നോർത്ത് മണ്ഡലം കമ്മിറ്റി അംഗവും കാവാലം ഗ്രാമപഞ്ചായത്തിൽ രണ്ട് തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസ് നേതാവുമാണ് ഇയാൾ.
Also Read: ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം: പോസ്റ്റ്മോർട്ടം ഇന്ന്
5 ലിറ്റർ ചാരായവും 147 ലിറ്റർ കള്ളുമായി വീട്ടിൽ നിന്ന് കുട്ടനാട് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം എസ് സുഭാഷും സംഘവും അറസ്റ്റ് ചെയ്തത്. കായൽ ഭാഗങ്ങളിലെ തെങ്ങുകളിൽ ചെത്തികിട്ടുന്ന കള്ള്, ചാരായം വാറ്റാൻ പകപെടുത്തി ആവശ്യാനുസരണം കായലിൽ കൊണ്ടുപോയി ചാരായം ഉണ്ടാക്കി കൊണ്ടുവരികയാണെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here