പാട്ടും പാടി കറങ്ങി നടന്നു തോറ്റ സ്ഥാനാർത്ഥിയെ വേണ്ട; രമ്യ ഹരിദാസിനെതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം

ramya-haridas-candidacy-protest-congress-dalit-leaders-chirayinkeezhu

രമ്യാ ഹരിദാസിനെതിരെ തിരുവനന്തപുരത്ത് കോൺ​ഗ്രസ് നേതാക്കളുടെ പ്രതിഷേധം. രമ്യാ ഹരിദാസിനെ ചിറയിൻകീഴ് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. പാട്ടും പാടി കറങ്ങി നടന്ന് തോറ്റ സ്ഥാനാർത്ഥിയെ വേണ്ട എന്നുള്ളതാണ് ആവശ്യം. ജില്ലയ്ക്ക് പുറത്തുനിന്ന് ആരെയും കെട്ടിയിറക്കരുത് എന്നാണ് നേതാക്കളുടെ ആവശ്യം.

രമ്യയ്ക്ക് സീറ്റ് നൽകുന്നത് ദളിത് പ്രവർത്തകരെ അവഹേളിക്കുന്നതിന് തുല്യമാണ്. തലസ്ഥാനത്ത് സമരങ്ങളിൽ പങ്കെടുത്ത നിരവധി നേതാക്കളുണ്ട്. സംവരണ സീറ്റിൽ ദളിത് വിഭാഗത്തിലെ തലസ്ഥാനം ജില്ലയിലെ നേതാക്കളെ തഴയുന്നുവെന്നും സമരത്തിനും പ്രതിഷേധത്തിനും മുൻപിൽ ഉണ്ടായിരുന്നവരാണ് തങ്ങളെന്നും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് തലസ്ഥാനത്തെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

Also read: നെടുമങ്ങാട് കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തിൽ തർക്കം; ദീപാദാസ് മുൻഷിക്ക് നേതാക്കൾ കത്തയച്ചു

മുന്നേയും രമ്യാ ഹരി​ദാസിനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ കോൺ​ഗ്രസിനുള്ളിൽ തന്നെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. പ്രാദേശിക നേതാക്കളുടെ എതിർപ്പ് പരി​ഗണിക്കാതെ രമ്യാ ​​ഹരിദാസിനെ സ്ഥാനാർത്ഥിയാക്കുന്നത് സ്വാർഥ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും നേതാക്കൾ മുന്നേ അരോപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തുടനീളം കോൺ​ഗ്രസിൽ സീറ്റ് തർക്കം രൂക്ഷമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News