കോണ്‍ഗ്രസ് പുനഃസംഘടന: കെ സുധാകരൻ പങ്കെടുത്ത യോഗത്തിൽ പോരടിച്ച് നേതാക്കള്‍

കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട യോഗത്തിൽ വീണ്ടും തമ്മിലടി. കെ.സുധാകരന്‍ പങ്കെടുത്ത പൊതുയോഗത്തിലും നേതാക്കൾ പ്രതിഷേധവുമായെത്തി. ദലിത് നേതാവിനെ അധിക്ഷേപിച്ചയാളെ മണ്ഡലം പ്രസിഡന്റാക്കിയെന്ന് മറു വിഭാഗം നേതാക്കള്‍ പറഞ്ഞു. പുതിയ മണ്ഡലം അധ്യക്ഷമ്മാരുടെ കാര്യത്തില്‍ പലതവണ തീരുമാനം മാറ്റിയും പ്രഖ്യാപനം മരവിപ്പിച്ചും പ്രതിഷേധം തണുപ്പിക്കാനായിരുന്നു നേതൃത്വം ശ്രമിച്ചത്. പക്ഷെ സജീവപ്രവര്‍ത്തകരല്ലാത്തവരും നേതാക്കളുടെ ബിനാമിമാരും പദവിയില്‍ എത്തിയേതാടെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായി. ചേരിപ്പോര് തെരുവിലേക്ക് നീങ്ങി. കെപിസിസി അധ്യക്ഷന്‍ പങ്കെടുത്ത പൊതുയോഗത്തില്‍ നേതാക്കള്‍ പരസ്യമായി പ്രതിഷേധിച്ചു.

ALSO READ: അട്ടപ്പാടിയില്‍ ആനക്കൊമ്പും പുലിപ്പല്ലുമായി നായാട്ട് സംഘം പിടിയില്‍

നേമത്ത് നടന്ന യുഡിഎഫ് കുറ്റവിചാരണ സദസിലാണ് പ്രതിഷേധം. ദളിത് വനിതാ നേതാവിനെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ആരോപണ വിധേയനായയാളെ ആറ്റുകാല്‍ മണ്ഡലം അധ്യക്ഷനാക്കിയതാണ് പൊട്ടിത്തെറിക്ക് കാരണം. ഭൂരിപക്ഷം നേതാക്കളും അംഗീകരിച്ച മുരുകനെ മാറ്റി അരുണ്‍ കുമാറിനെയാണ് ആറ്റുകാല്‍ മണ്ഡലം അധ്യക്ഷനാക്കിയത്. അരുണ്‍കുമാറിനെ കെ.സുധാകരന് ഷാള്‍ അണിയിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചതാണ് മറുവിഭാഗത്തെ പ്രകോപിപ്പിക്കാന്‍ കാരണം.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച ഡയറക്ടർ നിങ്ങളാണ്, ആടുജീവിതം ട്രെയ്‌ലർ കണ്ട് അനുപം ഖേർ; മറുപടി നൽകി സംവിധായകൻ ബ്ലെസി

തര്‍ക്കം രൂക്ഷമായതോടെ ഡിസിസി അധ്യക്ഷന്‍ തന്നെ ഇടപെട്ട് എല്ലാവരെയും വേദിയില്‍ നിന്ന് ഇറക്കിവിട്ടു. ദളിത് വനിതാ നേതാവിന്റെ പരാതിയില്‍ നേതൃത്വം കുറ്റക്കാരനെതിരെ നടപടി എടുത്തില്ല. മാത്രമല്ല ഇയാളെ തന്നെ പുതിയ പദവി നല്‍കി നേതൃത്വം ആദരിച്ചെന്നും മറുവിഭാഗം പറയുന്നു. സമാനമായി നിരവധി പരാതികളാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നത്. പരമ്പരാഗത ഗ്രൂപ്പ് ലീഡര്‍മാരെ തഴഞ്ഞ് ഒദ്യോഗിക വിഭാഗം ഏകപക്ഷീയമായി തീരുമാനമെടുത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും മുതിര്‍ന്നനേതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here