രൂപത അനാവശ്യമായി കോൺഗ്രസിന്റെ കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് വിമർശനം, സീറ്റ് നിഷേധിച്ചാൽ പാർട്ടിയിൽ നിന്നും രാജിവെക്കും; കെ പി സി സി നേതൃത്വത്തിന് പരാതി

Congress

ആലപ്പുഴ രൂപതയുടെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ കോൺഗ്രസിനുള്ളിൽ പരസ്യമായ അതൃപ്തി. രൂപത അനാവശ്യമായി കോൺഗ്രസിന്റെ കാര്യങ്ങളിൽ ഇടപെടുന്നുവെന്നാണ് വിമർശനം ഉയരുന്നത്.

സഭ നിശ്ചയിച്ച ഒരു സ്ഥാനാർത്ഥി പോലും ഇതുവരെ ആലപ്പുഴയിൽ വിജയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ കെ പി സി സി നേതൃത്വത്തിന് പരാതി നൽകി. സീറ്റ് നിഷേധിച്ചാൽ പാർട്ടിയിൽ നിന്നും രാജിവെക്കുമെന്ന കടുത്ത നിലപാടിലാണ് ജില്ലയിലെ പ്രമുഖ നേതാക്കൾ. എ എ ഷുക്കൂർ, എം ജെ ജോബ് എന്നിവർ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ALSO READ: ‘എത്ര വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായാലും പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കണമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനം; അതാണ് സ്ത്രീ സുരക്ഷാ പെൻഷനിലൂടെ നടപ്പിലാകുന്നത്’: മന്ത്രി കെ എൻ ബാല​ഗോപാൽ

അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ പല കാര്യങ്ങളും പാർട്ടിക്കു പുറത്ത് തുറന്നുപറയേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. അതേസമയം, പ്രമുഖ നേതാക്കളുടെ രാജി ഭീഷണി ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ALSO READ: സംസ്ഥാനത്ത് വീണ്ടും അവയവദാനം; കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News