കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി എന്‍ഡിഎയില്‍ ചേരാന്‍ ചര്‍ച്ച നടത്തി: ഹിമന്ദ ബിശ്വ ശര്‍മ്മ

കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.ഡി.എയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയുടെ വെളിപ്പെടുത്തല്‍. പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയുമായി സഹകരിക്കാനായാണ് ചര്‍ച്ച നടന്നത്. 3 മാസം മുന്‍പ് വരെ ചര്‍ച്ച തുടര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് വേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

Also Read: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം: മേജര്‍ ആര്‍ച്ച് ബിഷപ്പ്

നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അത്തരം ചര്‍ച്ചകള്‍ തുടരുമെന്നും നേരത്തെ കോണ്‍ഗ്രസുകാരനായിരുന്ന തനിക്ക് ഏത് സംസ്ഥാനത്തെ നേതാവുമായും ഫോണില്‍ ബന്ധപെടാന്‍ കഴിയുമെന്നും ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here