
കൊച്ചി നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപേ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും തയ്യാറാക്കി കോൺഗ്രസ് നേതാക്കള്‍. ‘ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് കൊച്ചിയിലെ യു ഡി എഫ് സ്ഥാനാർത്ഥി’ എന്നെഴുതിയ ഫ്ലക്സ് ബോർഡ് യൂത്ത് കോൺഗ്രസ് പനയപ്പള്ളി മണ്ഡലം കമ്മിറ്റി തയ്യാറാക്കി. നേരത്തെ ദീപ്തി മേരി വര്‍ഗീസിന്റെ പേരിലും സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നേ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, കെ സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ ആഞ്ഞടിച്ചു. പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. തന്റെ കാലത്തുള്ള സ്ഥാനാർഥി പട്ടികയിൽ സാമുദായിക സമവാക്യങ്ങൾ പാലിച്ചിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.
ALSO READ: ‘പോസ്റ്റർ അടിച്ചത് മുന്നൊരുക്കത്തിൻ്റെ ഭാഗമായി, പാർട്ടി പറയുന്നത് അനുസരിക്കും’; ദീപ്തി മേരി വർഗീസ്
സ്ഥാനാർഥിയാകാൻ കെ സുധാകരൻ നടത്തുന്ന സമ്മർദ്ദത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് മുല്ലപ്പള്ളി രംഗത്ത് വന്നത്. താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. താൻ സീറ്റിനായി ആരോടും സമ്മർദ്ദം ചെലുത്തിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 56 പുതുമുഖങ്ങളെ അവതരിപ്പിച്ചതിൽ അഭിമാനമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

