‘ഒപ്പമുണ്ട് ഞങ്ങൾ’: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്ലിൻ ദാസിന് പിന്തുണയുമായി കോൺ​ഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ

Congress Beylin das

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്ലിൻ ദാസിന് പിന്തുണയുമായി കോൺ​ഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ. ഒളിവിലായിരുന്ന ബെയ്ലിൻ ദാസിനെ സ്റ്റേഷൻ കടവിൽ നിന്നാണ് തുമ്പ പൊലീസ് പിടികൂടിയത്. സ്റ്റേഷനിൽ ബെയ്ലിൻ ദാസിനെ കാണാൻ എത്തിയ കോൺ​ഗ്രസ് നേതാക്കൾ ഇയാൾക്ക് പിന്തുണ നൽകുന്ന വീ‍ഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

‘ഒന്നും പേടിക്കണ്ട ഞങ്ങളുണ്ട് കൂടെ എന്ന്’ ബെയ്ലിൻ ദാസിനോടേ നേതാക്കൾ പറയുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും. ഡിസിസി സെക്രട്ടറി ഗോപിദാസാണ് ബെയ്ലിൻ ദാസിനെ കാണാനായി പൊലീസ് സ്റ്റേഷനിലെത്തിയത്.

Also Read: ‘ധീരജിനെ കുത്തിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല’: ധീരജിന്റെ വീടിനു സമീപത്തെ കോൺ​ഗ്രസുകാരുടെ മുദ്രാവാക്യം; പുതിയ ടൈപ്പ് കോൺഗ്രസുകാർ വരുന്ന വരവാണ്: കെ ജെ ജേക്കബ്

അതേസമയം, ബെയ്ലിൻദാസ് ഇടതുപക്ഷ പ്രവർത്തകനാണ് എന്ന വ്യാജപ്രചരണം നടത്തുകയായിരുന്നു മാധ്യമങ്ങൾ. എന്നാൽ കോൺ​ഗ്രസ് തന്റെ കുടുംബമാണെന്ന് ബെയ്ലിൻദാസ് പറയുന്ന വീഡിയെ പുറത്തുവന്നിരുന്നു. സിപിഐയിൽ കുറച്ച് കാലം പ്രവർത്തിച്ചിരുന്ന ബെയ്ലിൻ ദാസ് 2020 മുതൽ സജീവ കോൺഗ്രസ് പ്രവർത്തകനാണ്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അഭിഭാഷകയെ മർദിച്ച കേസിൽ ബെയ്ലിൻ ദാസിനെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News