യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യയിലേക്ക്; സരയൂ നദിയില്‍ സ്നാനം നടത്തും

യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യയിലേക്ക്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായുടെ നേതൃത്വത്തിലുള്ള സംഘമാണ് അയോധ്യയിലേക്ക് പോവുക.

Also Read: ഇന്‍ഡിഗോ പൈലറ്റിന് യാത്രക്കാരന്റെ മര്‍ദ്ദനം

നേതാക്കള്‍ സരയൂ നദിയില്‍ സ്നാനം നടത്തും. രാമക്ഷേത്രവും ഹനുമാന്‍ഗര്‍ഹി ക്ഷേത്രവും സന്ദര്‍ശിക്കും.

ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ എന്നിവിടങ്ങളിലെ കോൺഗ്രസ് നേതാക്കളും അയോധ്യയിലേക്ക് പോകും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോധ്യയില്‍.ക്ഷേത്രസന്ദര്‍ശനം നടത്തിയേക്കും. പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News