തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ എങ്ങുമെത്തിയില്ല; നേതാക്കള്‍ ഇന്ന് ദില്ലിയിൽ

Congress

നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ കോണ്‍ഗ്രസിൽ തർക്കം നിലനിൽക്കുന്നതിനിടെ സണ്ണി ജോസഫ്, വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് വീണ്ടും ദില്ലിയിൽ എത്തും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മാരത്തൺ ചർച്ചകൾ നടത്തിയിരുന്നെങ്കിലും തർക്കം അതിരൂക്ഷ്മാവുകയാണ്.

സ്ഥാനാർത്ഥിത്വത്തിൽ ഉറപ്പ് ലഭിക്കാത്തതിനാൽ കെ സുധാകരൻ ഇന്നും ദില്ലിയിലേക്ക് എത്തിയേക്കില്ലെന്നാണ് സൂചന. ഇടഞ്ഞു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ കഴിയാതെ നിൽക്കുന്നതിനിടെ സുധാകരൻ- സതീശൻ പോരും രൂക്ഷമാണ്. ആറന്മുള, തിരുവനന്തപുരം സെൻട്രൽ, ചിറയിൻകീഴ്, ഉൾപ്പെടെ മിക്ക സീറ്റുകളിലും പ്രതിസന്ധി രൂക്ഷമാണ്.

ALSO READ: എൽപിജി പ്രതിസന്ധി; പാർലമെൻ്റിൽ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും

ചാത്തന്നൂർ സീറ്റ് ഫോർവേർഡ് ബ്ലോക്കിന് നൽകി ബിജെപിയെ സഹായിക്കാനുള്ള നീക്കത്തിലും പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്. അമ്പലപ്പുഴ സീറ്റിൻ്റെ കാര്യത്തിൽ അനിൽബോസും കലാപക്കൊടി ഉയർത്തുന്നുണ്ട്. അതിനിടെ അടൂർ പ്രകാശ്, ഷാഫി പറമ്പിൽ ഉൾപ്പെടെ ഒരു ഡസൻ എംപിമാരും മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ചു രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇടത് പക്ഷം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചാരണം ആരംഭിച്ചതും കോൺഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News