കരടില്‍ നിന്നും സിഎഎ വെട്ടി കോണ്‍ഗ്രസ്; ഇന്ത്യ സഖ്യത്തിലെ ‘കരടാ’കുമോ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ കരട് പ്രകടന പത്രികയില്‍ നിന്നും സിഎഎ പിന്‍വലിക്കുമെന്ന വാഗ്ദാനം അവസാന നിമിഷം വേണ്ടെന്ന് വെച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ നേരിടാന്‍ മറ്റൊരു ആയുധവും പ്രകടന പത്രികയിലുണ്ട്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ജനവിരുദ്ധമായി എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കും എന്നതാണ്. എന്നാല്‍ ജനസാഗരങ്ങള്‍ തിങ്ങിനിറയുന്ന റാലികളില്‍ സിഎഎയെ കുറിച്ച് എടുത്തു പറയാന്‍ കോണ്‍ഗ്രസ് പകയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ALSO READ: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും വീണ്ടും രാജി; അറക്കൽ ബാലകൃഷ്ണപിള്ള പാർട്ടി വിട്ടു

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സിഎഎ കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്തുയര്‍ന്നത്. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പോ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തോ ഈ വിഷയത്തില്‍ കൃത്യമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നില്ല.രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടന മൂല്യങ്ങളും പാടെ തകര്‍ത്ത് ഹിന്ദുത്വ രാജ്യമാക്കാന്‍ തീവ്രശ്രമം നടത്തുന്ന ബിജെപിക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുള്ള അവസാനത്തെ ഉദാഹരമാണ് ഈ വിഷയവും. മാത്രമല്ല കേരളം സിഎഎയ്‌ക്കെതിരെ സമരം നടത്തിയപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ആ വഴി വന്നില്ല.  ജനസാഗരങ്ങള്‍ തിങ്ങിനിറയുന്ന റാലികളില്‍ സിഎഎയെ കുറിച്ച് എടുത്തു പറയാന്‍ കോണ്‍ഗ്രസ് പകയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ALSO READ: വി വസീഫിന്റെ ഭാര്യാപിതാവ് പ്രൊഫ. പി മമ്മദ് അന്തരിച്ചു

തൊഴിലാളികള്‍, കര്‍ഷകര്‍, ക്രിമിനല്‍ ജസ്റ്റിസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പല നിയമങ്ങളും പരിശോധിക്കുമെന്നും ഭേദഗതി ചെയ്യുമെന്നുമെല്ലാം പത്രികയില്‍ പറഞ്ഞിട്ടുണ്ട്. ഓര്‍മിപ്പിക്കേണ്ട മറ്റൊരു കാര്യം, ജനുവരി പത്തിന് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ പ്രതിപക്ഷം ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോകുമെന്ന് പറഞ്ഞിരുന്നു. മാത്രമല്ല കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ ഈ നിയമം പിന്‍വലിക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here