പുല്‍പ്പള്ളിയിലെ കര്‍ഷക ആത്മഹത്യ: കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കണമെന്ന് സിപിഐഎം

പുല്‍പ്പള്ളിയിലെ കര്‍ഷക ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കണമെന്ന് സിപിഐഎം. കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആണ് വായ്പാ തട്ടിപ്പെന്നും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഡിസിസി പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് തട്ടിപ്പ് നടന്നതെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

കര്‍ഷരെ വഞ്ചിച്ച് ബാങ്കിലൂടെ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ നേതാക്കളെ സംരക്ഷിക്കുകയും ഉന്നതപദവികള്‍ നല്‍കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. രാജേന്ദ്രന്റെ മരണത്തിനുത്തരവാദികളായ കോണ്‍ഗ്രസ് നേതക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. രാജേന്ദ്രന്റെ കുടുംബത്തിന്റെയും തട്ടിപ്പിനിരയായ മറ്റുകര്‍ഷകരുടെയും ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ക്രമക്കേട് നടത്തിയ എട്ടരക്കോടി രൂപ തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും സിപിഐഎം വ്യക്തമാക്കി.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ തട്ടിപ്പിന്റെ ഇരയായിരുന്നു വയനാട്ടിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ.പുൽപ്പള്ളി സഹകരണ ബാങ്കിൽ ഈട്‌ വെച്ച രേഖകൾ പ്രകാരം ആവശ്യപ്പെട്ട തുകയിൽ കൂടുതൽ അനുവദിക്കുകയും തട്ടിയെടുക്കുകയുമായിരുന്നു നേതാക്കൾ.ജപ്തി നടപടികൾ വന്നപ്പോഴാണ്‌ ഈ വിവരം വായ്പയെടുത്തവർ അറിയുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here