രാജസ്ഥാനില്‍ കോണ്‍ഗ്രസ് കിതയ്ക്കുന്നു; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ദേശീയ പാര്‍ട്ടികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. തെലങ്കാനയിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസ് മുന്‍തൂക്കം ആദ്യ ഘട്ടങ്ങളില്‍ തുടരുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കാണ് മുന്‍തൂക്കം. എക്‌സിറ്റ് പോളുകള്‍ ഛത്തിസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്നു.

ALSO READ: ‘നവകേരള നിര്‍മിതിക്ക് എല്ലാവരും ഒന്നിച്ച് നില്‍ക്കണം’; മുഖ്യമന്ത്രി എഴുതുന്നു

അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസാണോ ബിജെപിയാണോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു പോളുകള്‍ പ്രവചിച്ചത്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമ്പോള്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പിന്നിലാണ്. അതേസമയം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനും ആദ്യ മണിക്കൂറുകള്‍ ശുഭകരമല്ല.

ALSO READ:  മിഷോങ് ചുഴലിക്കാറ്റ്; കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. പത്തരയോടെ വ്യക്തമായ ചിത്രം മനസിലാക്കാന്‍ സാധിക്കും. മധ്യപ്രദേശില്‍ 230, ഛത്തീസ്ഗഡില്‍ 90, തെലങ്കാന 119, രാജസ്ഥാന്‍ 199 സീറ്റുകളിലെ വിധിയാണ് ഇന്ന് അറിയാന്‍ കഴിയുക. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത പോരാട്ടം. ഈ സംസ്ഥാനങ്ങളില്‍ ലീഡ് നില മാറിമറിയുകയാണ്. അതേസമയം ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ് മുന്നേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News