
കോഴിക്കോട് യു ഡി എഫ് ആഹ്ലാദ പ്രകടനത്തില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടിക്കൊപ്പം ബി ജെ പി കൊടിയുമായി പ്രവര്‍ത്തകൻ. കോഴിക്കോട് ബീച്ചില്‍ നടത്തിയ ആഹ്ലാദപ്രകടനത്തിലാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടിക്കൊപ്പം ബിജെപിയുടെ കൊടിയുമായി പ്രവര്‍ത്തകര്‍ അണിനിരന്നത്.
അതേ സമയം, കോൺഗ്രസിന്റെ വിജയാഘോഷം അതിരുവിടുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിലെ പറശ്ശേരി മുക്കിൽ യുഡിഎഫ് നേതൃത്വത്തിൽ സിപിഐഎം പ്രവർത്തകരെ മർദ്ദിച്ചു.
യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത പ്രദേശത്ത് ബസ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുൻ ലോക്കൽ സെക്രട്ടറി കെ പി പ്രേംകുമാർ, പി പി അരുൺ, ഹൈജാസ് ഹസ്സൻ എന്നിവരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആസിഫ് റഹ്മാന്റെയും അബ്ദുൽ കാദറിന്റെയുണ് നേതൃത്വത്തിൽ എത്തിയ ക്രിമിനൽ സംഘം ക്രൂരമായി മർദ്ദിച്ചത്.
പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു യുഡിഎഫ് നേരെ ആക്രമണം. യുഡിഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ വിജയ ആഹ്ലാദ പ്രകടനത്തിനിടെയാണ് അക്രമം അഴിച്ചുവിട്ടത്. ഓഫീസിനു നേരെ യുഡിഫ് പ്രവർത്തകർ പടക്കമെറിഞ്ഞു. ചോദ്യം ചെയ്തവരെ കുപ്പിയെറിഞ്ഞു പരുക്കേൽപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

