കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഓഫർ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം ? പ്രതിസന്ധികൾക്കിടയിൽ മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് സോണിയ ഗാന്ധി ക്ഷണിച്ചെന്ന് റിപ്പോർട്ടുകൾ

ongress Invites Mamata Banerjee

തൃണമൂൽ പ്രതിസന്ധിയിൽ നിർണായക നീക്കങ്ങളുമായി കോൺഗ്രസ്. മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് സോണിയ ഗാന്ധി ക്ഷണിച്ചെന്നു റിപ്പോർട്ടുകൾ. കോണ്‍ഗ്രസിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്നാണ് വാഗ്ദാനം. ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വാഗ്ദാനം നല്‍കി എന്നും റിപ്പോർട്ട്. അതിനിടെ തൃണമൂൽ കോൺഗ്രസിൽ നിന്നും രാജ്യസഭ അംഗമായ സുഷ്മിത ദേവ് രാജിവെച്ചു.

തൃണമൂലിൽ വിമതനീക്കം ശക്തമായി എംഎൽഎമാരും എംപിമാരും വിമത പക്ഷത്തിലേക്ക് പോകുമ്പോഴാണ് പുതിയ നാടകീയതകൾ. കഴിഞ്ഞ ദിവസം മമത ബാനർജി കോൺഗ്രസ് ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് അഭിഷേക് ബാനർജി രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒന്നര മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധിയും അഭിഷേക് ബാനര്‍ജിയും തമ്മിലള്ള കൂടിക്കാഴ്ച. ഇതിനു പിന്നാലെയാണ് മമത ബാനർജിയെ സോണിയ ഗാന്ധി കോൺഗ്രസിലേക്ക് ക്ഷണിച്ചത്.

ALSO READ: ‘വഴിയടച്ച് സമരം ചെയ്യുന്നതിന് എന്തിനാ ? എൻ്റെ മഞ്ചാടി വീട്ടിൽ പോവുന്ന വഴിയിലാണോടാ നിൻ്റെ സമരം’; വഴി തടഞ്ഞുള്ള സമരത്തിൽ ബിജെപി കൗൺസിലറെ വിറപ്പിച്ച് വയോധിക

കോണ്‍ഗ്രസിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്നാണ് വാഗ്ദാനം. ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതെ സമയം പാർട്ടിയിൽ നിന്ന് കഴിഞ്ഞു പോക്ക് തുടരുകയാണ്.

രാജ്യസഭ എംപി സുസ്മിത ദേവ് രാജിവച്ചു. ടിഎംസി രാജ്യസഭാംഗം സുകേന്ദു ശേഖര്‍ റായ് രാജി വെച്ച് ഒരാഴ്ച പിന്നിടും മുന്‍പാണ് സുസ്മിത ദേവിന്റെ രാജി. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുമായി സുസ്മിത കൂടിക്കാഴ്ച നടത്തി. അതെ സമയം പാർട്ടിയിൽ വലിയ പ്രതിസന്ധി തുടരുന്നതിനിടെ മമത ബാനർജിയുടെ നിലപാട് നിർണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News