ദേശീയപതാകയെ അപമാനിച്ച് കോൺഗ്രസ്; ഇരിങ്ങാലക്കുടയിൽ ബൂത്ത് കമ്മിറ്റിയിൽ ദേശീയ പതാക മേശ വിരിയായിട്ട് ഉപയോഗിച്ചു

Congress national flag controversy

ദേശീയപതാകയെ അപമാനിച്ച് കോൺഗ്രസ്. ബൂത്ത് കമ്മിറ്റിയിൽ ദേശീയ പതാക മേശ വിരിയായിട്ട് ഉപയോഗിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ കാറളം പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ്റെ ബൂത്ത് കമ്മറ്റി ഓഫീസിലാണ് സംഭവം. 34ാം ബുത്തിലാണ് പ്രവർത്തകർ കോൺഗ്രസിൻ്റ പതാകയാണെന്നു കരുതി ദേശീയ പതാക മേശവിരിയായി ഉപയോഗിച്ചത്.

അതേസമയം തൃശൂരിൽ മാധ്യമപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകൻ ജയ്സൺ ചാമവളത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബൂത്തിലെ ജനലിൽ പതിപ്പിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകൾ നശിപ്പിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്ന് കേസ്. സുരേഷ് ഗോപി വോട്ട് ചെയ്യുന്ന സമയത്ത് ബൂത്തിൽ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകൾ വലിച്ചുകീറുകയായിരുന്നു. ഗുരുവായൂർ ടെമ്പിൾ പോലീസ് ആണ് കേസെടുത്തത്.

ALSO READ: അനിഷ്ട സംഭവങ്ങളുണ്ടാക്കി വോട്ടെടുപ്പ് തടസ്സപ്പെടുത്താൻ പരിശ്രമിച്ചോളൂ വിജയം എൽഡിഎഫിന് തന്നെ; സെബാസ്റ്റ്യൻ കുളത്തിങ്കൽ

കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയിലും ഇന്ന് വോട്ടെടുപ്പ്‌ നടക്കുന്നുണ്ട്. അസമിൽ 126 സീറ്റുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്. ആകെ 2.50 കോടി വോട്ടർമാർ ആണുള്ളത്. പുതുച്ചേരിയിൽ 30 സീറ്റാണുള്ളത്‌. ഇവിടെ 9.50 ലക്ഷം വോട്ടർമാർ ആണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News