ഫണ്ടില്ല ഒപ്പം അവഗണനയും, ഒഡിഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; പുരി സ്ഥാനാര്‍ത്ഥി സുചാരിത  പിന്മാറി

ഒഡിഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ പുരി സ്ഥാനാര്‍ത്ഥി സുചാരിത മൊഹന്തി പിന്മാറി. പിന്മാറ്റം പണമില്ലെന്നും, നിയമ സഭ മണ്ഡലങ്ങളില്‍ വിജയ സാധ്യത ഉള്ള സ്ഥാനാര്‍ഥികള്‍ക്ക് ടിക്കറ്റ് നല്‍കിയില്ലെന്നും ആരോപിച്ചാണ്.

സൂറത്ത് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളൂകയും ബിജെപി ജയിക്കുകയും ചെയ്ത സാഹചര്യം മുന്നില്‍ ഉണ്ടായിട്ട് പോലും കോണ്‍ഗ്രസിന് ഇപ്പോഴും സ്ഥാനാര്‍ധികളില്‍ നിന്നും പ്രതിസന്ധികള്‍ അവസാനിക്കുന്നില്ല. ഒഡിഷയിലെ പുരി മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആയ സുചാരിത മോഹന്തി ആണ് ഇപ്പോള്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്.

ലോകസഭ തെരഞ്ഞെടുപ്പിന് ഒപ്പം നിയമസഭ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് ഒഡിഷ. തെരഞ്ഞെടുപ്പ് നേരിടാനുള്ള പണം നേതൃത്വം നല്‍കുന്നില്ലെന്നും നിയമ സഭ മണ്ഡലങ്ങളില്‍ വിജയ സാധ്യത ഉള്ള സ്ഥാനാര്‍ഥികള്‍ക്ക് നേതൃത്വം സീറ്റ് നിഷേധിച്ചു എന്നുമാണ് സുചാരിതയുടെ ആരോപണം.

ആറാം ഘട്ടമായ മെയ് 25നാണ് പുരി മണ്ഡലത്തിലെ ലോക്‌സഭ തെരഞ്ഞെടപ്പും, പുരി മണ്ഡലത്തിലെ 7നിയമ സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. തിങ്കളാഴ്ച ആണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ബിജെടി സ്ഥാനാര്‍ഥി അരുപ് പട്‌നായിക്ക്, ബിജെപി സ്ഥാനാര്‍ഥി സംബിത് പാത്ര എന്നിവര്‍ നാമ നിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News