
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എ മാധവന് വാഹനാപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ, മകൻ സമീർ എം നായരുടെ പരാതിയിൽ കൃത്യമായ അന്വേഷണം വേണമെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. കോൺഗ്രസ് പാർട്ടിക്കകത്തെ രാഷ്ടീയ പ്രശ്നങ്ങൾ ഈ ദുരൂഹമായ അപകടത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പി എ മാധവൻ്റെ കുടുംബം സംശയിക്കുന്നതെന്നും ഇത് കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിക്കകത്ത് സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന പൊതു പ്രവർത്തകനായിരുന്നു പി എ മാധവൻ. മാർച്ച് മാസത്തിൽ കാരണവരെ കിടത്തും എന്ന ഭീഷണി സന്ദേശം അദ്ദേഹത്തിന് നേരെ ഉണ്ടായിരുന്നു. ഇക്കാര്യം മകൻ തന്നെ വ്യക്തമാക്കിയതാണ്. വാഹനാപകടത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പൊലീസിലും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്നും കെ വി അബ്ദുൾ ഖാദർ അറിയിച്ചു.
അതേസമയം നിയമസഭാ തെരെഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് വിജയം ഉറപ്പാണെന്ന് കെ വി അബ്ദുൾ ഖാദർ കൂട്ടിച്ചേർത്തു. തൃശൂരിലെ ഇടതുപക്ഷം വളരെ ശക്തമായ മുന്നേറ്റത്തിന് സജ്ജമായി പ്രവർത്തിച്ചുവെന്നും പ്രചാരണപരിപാടികളിലടക്കം വലിയ മുന്നേറ്റമാണ് എൽഡിഎഫ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

