
സി എം ആര്‍ എല്‍ – എക്‌സാലോജിക് കരാറില്‍ മാത്യു കുഴല്‍നാടന് തിരിച്ചടി. മാത്യു കുഴല്‍നാടന്റെ കഴമ്പില്ലാത്ത ആരോപണങ്ങളും വിവാദങ്ങളും യുഡിഎഫിന് തിരിച്ചടിയാകുന്നെന്ന് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം. പാര്‍ട്ടിയില്‍ ആരെയും ഇങ്ങനെ കയറൂരി വിടരുതെന്നും മുതിര്‍ന്ന നേതാക്കള്‍. മാത്യു കുഴല്‍നാടന്റെ നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ആലോചിക്കാതെയെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.
പാര്‍ട്ടിയുമായി കൂടിയാലോചനയില്ലാതെയുള്ള നിരന്തരമായ എടുത്തുചാട്ടം, പാര്‍ട്ടിയെ വെട്ടിലാക്കുന്ന സെല്‍ഫ് പ്രെമോഷന്‍, കോടതികളില്‍ നിന്നുള്ള തിരിച്ചടികള്‍, ഇതൊക്കെയാണ് മാത്യുകുഴല്‍നാടനെതിരെ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്ന വിമര്‍ശനം.
മുഖ്യമന്ത്രിയെയും കുടുംബത്തെയും ആരോപണത്തിന്റെ പുകമറയില്‍ നിര്‍ത്തി മുന്നോട്ടുപോകുകയാണ് നല്ലതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. മാധ്യമങ്ങളില്‍ ആരോപണങ്ങള്‍ നിലനിര്‍ത്തി ആശയക്കുഴപ്പം ഉണ്ടാക്കുക. അത് തെരഞ്ഞെടുപ്പുകളില്‍ ക്യാമ്പയിനായി ഉപയോഗപ്പെടുത്താമെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.
പക്ഷെ ആലോചനയില്ലാതെ കുഴല്‍നാടന്റെ എടുത്തുചാട്ടങ്ങള്‍ തിരിച്ചടിയാണ് വിലയിരുത്തല്‍. വിവാദങ്ങള്‍ കോടതികളിലെത്തിച്ച്, അവിടെ സ്ഥിരമായി പരാജയപ്പെടുന്ന അവസ്ഥ.കുഴല്‍നാടനെ ആരാണ് ഇത്തരം കാര്യങ്ങളില്‍ ചുമതലപ്പെടുത്തിയതെന്ന ചോദ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടിയുടെ അനുവാദവും കുഴല്‍നാടന്‍ വാങ്ങിയിട്ടില്ലെന്ന വിമര്‍ശനവും ഉണ്ട്.
കൂടാതെ നിയസഭയക്ക് അകത്ത് മുന്നണിയുമായി ആലോചനയില്ലാതെ കുഴല്‍നാടന്‍ നടത്തുന്ന നീക്കങ്ങളില്‍ ലീഗിനും വലിയ അതൃപ്തി ഉണ്ട്. രാഷ്ട്രീയ പക്വത ഇല്ലാത്തവരെ നിയന്ത്രിക്കണമെന്നാണ് മുതിര്‍ന്ന ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here