നടുക്കടലിലെ അപകടത്തിനും കുറ്റം മുഖ്യമന്ത്രിക്ക്; വിചിത്ര പ്രതിഷേധവുമായി യുഡിഎഫ്

എന്തൊക്കെ സംഭവിച്ചാലും ഭൂമി കുലുങ്ങി വീണാലും ആകാശം ഇടിഞ്ഞുവീണാലും സംസ്ഥാന സര്‍ക്കാരിനെതിരെ ഞങ്ങള്‍ കോണ്‍ഗ്രസ് ഇടം വലം നോക്കാതെ സമരം ചെയ്തിരിക്കും. ഇത് വെറും വാക്കൊന്നുമല്ല, കേരളത്തിലെ കോണ്‍ഗ്രസ് അങ്ങനെ വെറും വാക്ക് പറയാറില്ല, പറയുന്നതേ ചെയ്യൂ…. ചെയ്യുന്നതേ പറയൂ… ഇപ്പോ നിങ്ങള്‍ കരുതുന്നുണ്ടാകും ഈ പറയുന്നത് പുട്ടിന് പീരയിടുന്നതുപോലെ നിലപാടുകളും വാക്കുകളും മാറ്റി മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്ന ചെന്നിത്തലയും സുധാകരനും സതീശനും മാങ്കൂട്ടവും ഉള്‍പ്പെടുന്ന യുഡിഎഫിനെ കുറിച്ച് തന്നെയല്ലേ എന്ന്. അതേ… അതേ കോണ്‍ഗ്രസ്സിനെ കുറിച്ച് തന്നെയാണ് പറയുന്നത്. ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട സമകാലിക വിഷയത്തില്‍ പ്രതിഷേധം ചെയ്യാന്‍ ആരംഭിക്കുകയാണ് യുഡിഎഫ്.

അത്രയും പ്രധാനപ്പെട്ട ചര്‍ച്ചയായ വിഷയം ഏതാണെന്നാകും നിങ്ങളുടെ സംശയം. കേരള തീരത്തിന് സമീപം കപ്പല്‍ അപകടം ഉണ്ടാകുന്നതിനെതിരെയാണ് യുഡിഎഫ് ചരിത്ര പ്രസിദ്ധമായി പ്രതിഷേധം നടത്താന്‍ ഒരുങ്ങുന്നത്. അല്ല അങ്ങ് അറബി കടലില്‍ കപ്പല്‍ അപകടം ഉണ്ടാകുന്നത് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ എന്ത് ചെയ്തുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത് എന്ന ചോദ്യം മാത്രം ഉത്തരം കിട്ടാതെ ഇങ്ങനെ കിടക്കും. അങ്ങ് ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാല്‍ അതിനും യുഡിഎഫിന്റെ ഉത്തരം മൗനമായിരിക്കും. കാരണം ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളും ഇല്ല എന്ന് യുഡിഎഫിന് നന്നായറിയാം.

പിന്നെ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഒക്കെ വരുവല്ലേ, വെറുതെ സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു സമരമങ്ങ് നടത്തിക്കളയാം. യുഡിഎഫിനെ സംബന്ധിച്ച് ഈ സമരം കൊണ്ട് അവര്‍ക്ക് വലിയ നഷ്ടമൊന്നുമില്ല, പിന്നെ ഉള്ള വില കുറച്ച് കുറയുമായിരിക്കും. അല്ലെങ്കിലും ഇത്രയും നാണം കെട്ട കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് വിലയൊന്നും ഇല്ലാത്തതുകൊണ്ട് അവിടെയും സേഫ് ആണ്.

പിന്നെ തെരഞ്ഞെടുപ്പില്‍ ഒന്ന് ആളാവുകയും ചെയ്യാം. കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ സംസ്ഥാനാാാന സര്‍ക്കാരിനെതിരെ സമരം ചെയ്തുവെന്നൊക്കെ തട്ടിവിടാല്ലോ. കപ്പലിന് തീപിടിച്ചത് കേരളത്തിനു ആഘാതമുണ്ടാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. എന്നിട്ടും യുഡിഎഫ് എന്തിനാണ് ഈ പ്രതിഷേധം നടത്തുന്നതെന്ന് യുഡിഎഫിന് പോലും അറിയില്ല. ഇനിയിപ്പോ രാവിലെ എഴുന്നേറ്റപ്പോള്‍ ഏതെങ്കിലും നോതാവിന് തോന്നിയ ഫുദ്ധി ആയിരിക്കും ഈ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News