
നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി പുനലൂരിലും പാറശ്ശാലയിലും കോൺഗ്രസിന് തലവേദനയായി റിബൽ സ്ഥാനാർഥികൾ. കൊല്ലം ഡിസിസി ട്രഷററും യുഡിഎഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനാണ് റിബൽ സ്ഥാനാർഥിയായി പുനലൂരിൽ രംഗത്തെത്തിയത്. നിലവിൽ പുനലൂർ നഗരസഭ കൗൺസിലറാണ് നെൽസൺ. മണ്ഡലം ഇത്തവണയും മുസ്ലിം ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം എടുത്തത്.
Also read :
അതേസമയം പാറശ്ശാലയിലും കോൺഗ്രസിന് തിരിച്ചടിയായി റിബൽ സ്ഥാനാർഥി ഉയർന്നിട്ടുണ്ട്. മുൻ എംഎൽഎ എ ടി ജോർജാണ് റിബൽ സ്ഥാനാർഥിയായി മത്സരിക്കുമെന്നത്. ഇതിനായി അഭ്യർത്ഥന നോട്ടീസ് പുറത്തിറക്കിയതോടൊപ്പം ഫ്ലക്സുകളും പോസ്റ്ററുകളും ഇതിനകം തന്നെ അച്ചടിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായാണ് എ ടി ജോർജ് തിരഞ്ഞെടുപ്പിൽ ഇറങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

