കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്. മുപ്പതോളം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ ശ്രമം.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ വിജയ പ്രതീക്ഷയിലാണ്. 224 സീറ്റുകളില്‍ 124 സ്ഥാനാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രചാരണ രംഗത്തും വളരെ മുന്നിലാണ്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലുള്ള അഭിപ്രായ ഭിന്നത പാര്‍ട്ടിക്ക് തലവേദനയാണ്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ചില മണ്ഡലങ്ങളിലും റിബല്‍ ശല്ല്യമുണ്ടാകുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. വൊക്കലിംഗ, ലിംഗായത്ത് സമുദായിക പരിഗണനയടക്കം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുക എന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വലിയ വെല്ലുവിളി. തര്‍ക്കം ഒഴിവാക്കി വിജയ സാധ്യത കണക്കിലെടുത്തുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ബിജെപി സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് കര്‍ണാടകയിലേതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന പ്രവചനങ്ങളും കോണ്‍ഗ്രസിന്റെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News