നിയമസഭാ തെരഞ്ഞെടുപ്പ് ; മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വിട്ടു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടത്.

Also read:പാകിസ്ഥാനെതിരെ കോഹ്ലിക്ക് പറ്റിയത് വൻ അബദ്ധം; ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

144 സ്ഥാനാര്‍ത്ഥികള്‍ അടങ്ങുന്ന പട്ടികയാണ് മധ്യപ്രദേശിൽ പുറത്തുവിട്ടത്. മധ്യപ്രദേശിൽ മുതിര്‍ന്ന നേതാവ് കമല്‍നാഥ് സിറ്റിംഗ് സീറ്റായ ചിന്ദ്വാരയില്‍ നിന്ന് തന്നെ മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങിന്റെ മകന്‍ ജയ് വര്‍ദ്ധന്‍ സിംഗ് റാഘിഗത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ദിഗ്വിജയ് സിങ്ങിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിങ്ങിനെ ചച്ചൗരയില്‍ നിന്ന് മത്സരിപ്പിക്കും. ബുധ്‌നിയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ വിക്രം മസ്തലിനെ രംഗത്തിറക്കും. ആദ്യ പട്ടികയില്‍ 30 എസ്ടി സമുദായ മണ്ഡലങ്ങളിലും 22 എസ് സി സമുദായ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

Also read:ഓപ്പറേഷൻ അജയ്; നാലാം വിമാനവുമെത്തി; സംഘത്തിൽ മൂന്ന് വയസുകാരിയടക്കം 18 മലയാളികൾ

അതേസമയം, ഛത്തീസ്ഗഡിൽ 30 അംഗ പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ പഠാനിൽ നിന്നും ജനവിധി തേടും. ഉപമുഖ്യമന്ത്രി ടി എം സിംഗ് ദിയോ അംബികാപൂരിൽ മത്സരിക്കും.ഛത്തീസ്ഗഡില്‍ പ്രഖ്യാപിച്ച 30 സ്ഥാനാര്‍ത്ഥികളില്‍ എസ്ടി വിഭാഗത്തില്‍ നിന്നും 14 പേരും മൂന്ന് വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. തെലങ്കാനയിൽ 55 സ്ഥാനാർത്ഥികളടങ്ങുന്ന ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാന പി സി സി അധ്യക്ഷൻ രേവന്ത് റെഡി കൊടങ്കലിൽ നിന്നും മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here