‘സർവ്വം ദീപ്തം’ പോസ്റ്റർ അടിച്ചത് വെറുതെയായി, കൊച്ചിയിൽ മുഹമ്മദ് ഷിയാസ്; എൽദോസിനും കെ സുധാകരനും സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

congress

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. കൊച്ചിയിൽ ദീപ്തി മേരി വർഗീസിന് സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഹമ്മദ് ഷിയാസിന് സ്ഥാനാർഥിത്വം നൽകി. കെ സുധാകരനും സീറ്റില്ല.

സീറ്റ് നൽകാത്തതിനാൽ നേതൃത്വവുമായി കെ സുധാകരൻ ഇടഞ്ഞു നിന്നിരുന്നെങ്കിലും ചർച്ചക‍ള്‍ക്കൊടുവിൽ സമവായത്തിലെത്തിരുന്നു. ഒടുവിൽ പാർട്ടിക്ക് വ‍ഴങ്ങുകയായിരുന്നു. പാർട്ടിക്കൊപ്പം നിൽക്കുമെന്ന് ചർച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. സീറ്റ് ലഭിക്കാത്തതിൽ കടുത്ത നിരാശയെന്ന് എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. അടുത്ത ലക്ഷ്യം പാർലമെൻ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസിക‍ള്‍ക്കൊപ്പം കേരളമുണ്ട്’; എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തി മുഖ്യമന്ത്രി

സ്ഥാനാർഥി പ്രഖ്യാപനത്തലിന് മുൻപേ തന്നെ നേതാക്കള്‍ പോസ്റ്റർ അച്ചടിച്ചിരുന്നു. കൊച്ചിയിൽ ദീപ്തി മേരി വർഗീസ് പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററടിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രഖ്യാപനത്തിന് മുൻപേയുള്ള മുന്നൊരുക്കമാണെന്ന് അവർ പ്രതികരിച്ചിരുന്നു. തൃക്കരിപ്പൂർ സ്ഥാനാർഥിയായി സന്ദീപ് വാര്യർ വേണ്ടെന്ന് കാട്ടി കാസർഗോഡ് ഡിസിസി പ്രസിഡൻ്റ് കെപിസിസിക്ക് കത്ത് നൽകിയിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ഇപ്പോ‍ള്‍ സ്ഥാനാർഥിത്വം സന്ദീപ് വാര്യർക്ക് നൽകിയിരിക്കുന്നത്.

കണ്ണൂർ- ടി ഒ മോഹനൻ, തൃക്കരിപ്പൂർ – സന്ദീപ് വാര്യർ, ആറന്മുള – അബിൻ വർക്കി, പെരുമ്പാവൂർ- മനോജ് മുത്തേടൻ, ഇടുക്കി – റോയ് കെ പൗലോസ്, ഏറ്റുമാനൂർ – നാട്ടകം സുരേഷ്, അരുവിക്കര – വി എസ് ശിവകുമാർ, നെയ്യാറ്റിൻകര – എൻ ശക്തൻ, റാന്നി – പഴകുളം മധു എന്നിവരാണ് മറ്റ് സ്ഥാനാർഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News