
ആര്‍ എസ് എസുമായി സി പി ഐ എം ഇന്നേവരെ ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്നും അന്നും ഇന്നും നാളെയുമില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ. ആര്‍ എസ് എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് ആണ്. 1980-ല്‍ ആർ എസ് എസുമായി സഖ്യം ഉണ്ടാക്കിയത് യു ഡി എഫ് ആണ്. അവർ ഇ എം എസിനെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിമോചന സമരത്തിന്റെ ഘട്ടത്തിലാണ് ആദ്യമായി ആര്‍ എസ് എസുമായി ചേര്‍ന്ന് കോൺഗ്രസ് പ്രവര്‍ത്തിച്ചത്. ആര്‍ എസ് എസിന്റെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട എന്ന് അന്ന് തന്നെ ഇ എം എസ് പ്രഖ്യാപിച്ചിരുന്നു. വടകര, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യം ഉണ്ടായിട്ടുണ്ട്. അന്ന് ഇ എം എസും ഇന്ന് പിണറായി വിജയനും വര്‍ഗീയവാദികളുടെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ചു.
അര്‍ധഫാസിസ്റ്റ് കാലമായ അടിയന്തരാവസ്ഥാ സമയത്ത് ജനതാ പാര്‍ട്ടി വിവിധ രാഷ്ട്രീയ ധാരകളുടെ സംഗമവേദിയായിരുന്നു. അന്ന് ജനസംഘത്തിന്റെ പാര്‍ട്ടി ആയിരുന്നില്ല ജനതാ പാർട്ടി. അന്ന് ആർ എസ് എസ് അതിന്റെ ഭാഗമായിരുന്നില്ല. ജനസംഘത്തിന്റെ വിഭാഗം എന്ന രീതിയിലാണ് ആര്‍ എസ് എസ് അന്നുണ്ടായിരുന്നത്. ചരിത്രത്തെ ചരിത്രമായി കാണണം. വസ്തുത ഇതാണെന്നിരിക്കെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യു ഡി എഫ് ആളെപ്പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നു. താന്‍ വര്‍ഗീയതയെ കൂട്ടുപിടിച്ചു എന്നത് കള്ള പ്രചാരണം. ജമാഅത്തെ ഇസ്ലാമി കള്ള പ്രചാര വേല നടത്തുന്നു. നിലമ്പൂരില്‍ എന്തോ സഖ്യം ഉണ്ടാക്കിയെന്ന മട്ടില്‍ പച്ചക്കള്ളം കോണ്‍ഗ്രസ് പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്ഭവന്‍ കാവിവത്കരണത്തിന്റെ കേന്ദ്രമായി മാറി. ഗോഡ്‌സെയുടെ ഫോട്ടോ എന്നാണ് ഇനി അവിടെ വെക്കുന്നത് എന്നാണ് അറിയേണ്ടത്. കാവിവത്കരണത്തിന്റെ ഭാഗമായി ബോധപൂര്‍വമായ ശ്രമം രാജ്ഭവനില്‍ നടക്കുന്നു. ആഗോളവത്കരണത്തിന്റെയും വര്‍ഗീയവത്കരണത്തിന്റെയും കേന്ദ്രമായി രാജ്ഭവന്‍ മാറുന്നത് ഉത്കണ്ഠ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here