
വയനാട്ടിലെ എന്‍ എം വിജയന് പിന്നാലെ കോണ്‍ഗ്രസ് തട്ടിപ്പില്‍ പാലക്കാടും കോണ്‍ഗ്രസ് നേതാവ് ജീവനൊടുക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന തെക്കേപ്പറമ്പ് ക്ഷീരോത്പാദന സഹകരണ സംഘം പ്രസിഡന്റ് വി കെ പ്രഭാകരന്‍ ആണ് ആത്മഹത്യ ചെയ്തത് . കോണ്‍ഗ്രസ് നേതാവ് ശരത്കുമാര്‍ 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പ്രഭാകരന്‍റെ ആത്മഹത്യാ കുറിപ്പ്.
Also read: ‘പെൻഷൻ കൈക്കൂലിയെന്ന കെ സി വേണുഗോപാലിൻ്റെ പരാമർശം ദു:ഖകരം’; ടി പി രാമകൃഷ്ണൻ
2018 ലാണ് തെക്കേപ്പറമ്പ് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ സെക്രട്ടറിയായി കോൺഗ്രസ് പ്രവർത്തകനായ ശരത് കുമാർ ചുമതലയേൽക്കുന്നത്. നാലുവർഷം സംഘത്തിന്റെ സെക്രട്ടറിയായി ചുമതലയുള്ളപ്പോഴാണ് 15 ലക്ഷത്തോളം രൂപ ശരത്കുമാർ തട്ടിയെടുത്തത്. സംഘം പ്രസിഡന്റ് വി കെ പ്രഭാകരൻ ഒപ്പിട്ട ചെക്ക് ഉപയോഗിച്ചാണ് പണം തട്ടിയത്. ഇതുമായി ബന്ധപ്പെട്ട് പരാതി കോൺഗ്രസ് നേതാക്കൾക്ക് പ്രഭാകരൻ നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു പരിഹാരവും ഉണ്ടാവാത്തതിൽ മനംനൊന്താണ് പ്രഭാകരൻ ആത്മഹത്യ ചെയ്തത്.
15 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയതിൽ ശരതകുമാറും സഹകരണ സംഘത്തിലെ ജീവനക്കാരി രമക്കുമാണ് പങ്കുള്ളതെന്ന് പ്രഭാകരന്റെ ആത്മഹത്യ കുറിപ്പിലുണ്ട്. ശരത്കുമാറിനും രമയ്ക്കുമെതിരെ ഹേമാംബിക പൊലീസിൽ പ്രഭാകരൻ പരാതി നൽകിയിരുന്നു. ഇന്നലെ വൈകീട്ടാണ് വീടിനോട് ചേർന്ന് മരിച്ച നിലയിൽ പ്രഭാകരനെ കണ്ടെത്തിയത്. ഇത്രയും കാലമായിട്ടും ഒരു രൂപ പോലും പ്രഭാകരൻ ആരുടെയും എടുത്തിട്ടില്ലെന്ന് നാട്ടുകാരും പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

